
വന്ദേമാതരം മുഴുവൻ പാടണമെന്ന ലോക്ഭവൻ നിർദേശം തള്ളി സംസ്ഥാന സർക്കാർ. കേന്ദ്ര സർക്കാർ നിർദ്ദേശം പാലിക്കപ്പെട്ടില്ല. ഗവർണറുടെ നയപ്രഖ്യാപനത്തിന്റെ തുടക്കത്തിലും ശേഷവും പൊലീസ് ബാൻഡ് വായിച്ചത് വന്ദേമാതരത്തിന്റെ ആദ്യ ഭാഗം മാത്രമായിരുന്നു, വിമർശനവുമായി വി മുരളീധരൻ.
ഇക്കാര്യം സ്പീക്കറോട് സൂചിപ്പിച്ചെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ വ്യക്തമാക്കി. ലോക്ഭവനേയും ഗവർണറേയും അവഹേളിച്ചെന്നും സർക്കാർ ജമാ അത്തെ ഇസ്‍ലാമിക്കും സിപിഐഎമ്മിനും മുന്നില്‍ വഴങ്ങിയെന്നും വി മുരളീധരൻ എംഎല്‍എ ആരോപിച്ചു.
മുഖ്യമന്ത്രി വി ഡി സതീശൻ ജമാഅത്തെ ഇസ്‍ലാമിയുടെ നിർദേശത്തിന് അനുസരിച്ച് പ്രവർത്തിക്കുന്നു. 1896 ല്‍ രൂപം കൊണ്ടതാണ് വന്ദേമാതരം. കോണ്‍ഗ്രസ് AICC സമ്മേളനത്തില്‍ ആണ് ആദ്യമായി വന്ദേമാതരം ആലപിച്ചത്. എന്ന് മുതലാണ് കോണ്‍ഗ്രസിന് വന്ദേമാതരം മത നിരപേക്ഷതയ്ക്ക് ചേർന്നതല്ലെന്ന് തോന്നിയതെന്നും വി മുരളീധരൻ വിമർശിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







