
നയപ്രഖ്യാപനത്തെ വിമർശിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. പ്രകടനപത്രികയിൽ നിന്ന് യുഡിഎഫ് ഒളിച്ചോടി. എൽഡിഎഫ് സർക്കാർ ഒരു ബ്ലൂ പ്രിന്റ് പ്രഖ്യാപിച്ചിരുന്നു. അത് എങ്ങനെ കൊണ്ടുപോകുമെന്നതിൽ വ്യക്തതയില്ല. വികസനത്തെ പുറകോട്ടടിക്കുമോ എന്ന് സംശയം. ശരിയല്ലാത്ത നറേറ്റീവ് സൃഷ്ടിക്കാനാണ് ശ്രമമെന്നും പിണറായി വിജയൻ പറഞ്ഞു .
കിഫ്ബിയെക്കുറിച്ച് ഉൾപ്പെടെ നയപ്രഖ്യാപനത്തിൽ മൗനം. പുതുയുഗത്തിലേക്കുള്ള റൂട്ട് മാപ്പ് ഇതിൽ കാണാനില്ല. ധവളപത്രത്തെക്കുറിച്ച് നയപ്രഖ്യാപനം പറയുന്നു. കേന്ദ്രത്തിന്റെ സമീപനത്തെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും പിണറായി വിജയൻ.






