
ഗവർണറുടെ നയപ്രഖ്യാപനത്തിൽ സുപ്രധാന പ്രഖ്യാപനം. സംസ്ഥാനത്ത് വിദ്യാർത്ഥിനികൾക്ക് 3 ദിവസത്തെ ആർത്തവ അവധി നൽകുമെന്ന് അറിയിപ്പ്. യുഡിഎഫ് സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഗവർണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ വമ്പൻ പ്രഖ്യാപനങ്ങളാണ് നടത്തിയത്. ഉന്നത വിദ്യാഭ്യാസ മേഖല മികവിന്റെ ആസ്ഥാനങ്ങളാക്കും. എല്ലാ ജില്ലകളിലും ആവശ്യത്തിന് പ്ലസ് വൺ സീറ്റ് അനുവദിക്കുമെന്നും ഗവർണറുടെ പ്രസംഗത്തിൽ വ്യക്തമാക്കി.
അതേസമയം തന്നെ ഇന്ദിര ഗ്യാരണ്ടികളുമായി മുന്നോട്ടെന്നും ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലെന്നും വിഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്നും വെല്ലുവിളികളെ അവസരമാക്കി മാറ്റുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ പറഞ്ഞു. പൊതുസ്വകാര്യ മേഖലയിൽ സ്ത്രീകൾക്ക് ആറുമാസം വരെ പ്രസവ അവധിയാക്കുമെന്നും നയപ്രഖ്യാപനപ്രസംഗത്തിൽ പറയുന്നു.
ഒരു മണിക്കൂർ 13 മിനിട്ട് വരെയാണ് നയപ്രഖ്യാപന പ്രസംഗം നീണ്ടു നിന്നത്. കെഎസ്ആർടിസിയിൽ എല്ലാ സ്ത്രീകൾക്കും സൗജന്യയാത്ര നടപ്പാക്കും. സർക്കാർ ആഗ്രഹിക്കുന്നത് ജനപക്ഷത്ത് നിന്നുകൊണ്ടുള്ള സുതാര്യ ഭരണം. ക്ലീൻ ഗവേണൻസ്, സർക്കാർ മുദ്രാവാക്യമെന്നും പ്രഖ്യാപനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group







