
കോട്ടയം: സംസ്ഥാനത്തെ മുഴുവൻ ഐ.ടി.ഐകളിലെയും കാലഹരണപ്പെട്ട കോഴ്സുകള്‍ പരിഷ്ക്കരിക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ഇപ്പോള്‍ ഐ ടി ഐയില്‍ പഠിപ്പിക്കുന്ന പല കോഴ്സുകളും 20 വര്‍ഷത്തിലധികം പഴക്കമുള്ളതാണ്.
കാലഹരണപ്പെട്ട കോഴ്സുകള്‍ ഒഴിവാക്കി പുതിയത് ഉള്പ്പെടുത്തുണമെന്ന ആവശ്യമാണ് ഉർന്നു വരുന്നത്.
ആധുനിക തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട കോഴ്സുകളാണ് കൊണ്ടുവരികയും അതിന് അനുസരിച്ച് അധ്യാപകര്‍ക്കും അപ്ഡേഷൻ നടത്തേണ്ടതുണ്ട്.
പട്ടികജാതി പട്ടികവർഗ വികസന വകുപ്പിന് കീഴില്‍ കോട്ടയം ജില്ലയില്‍ മാടപ്പള്ളി, കനകപ്പലം, സചിവോത്തമപുരം, ആയാംകുടി എന്നീ സ്ഥലങ്ങളിലായി നാല് ഐടിഐകളിലും കാലഹരണപെട്ട കോഴ്സുകളാണ് ഇന്നുള്ളത്.
പെട്ടെന്ന് ജോലി കിട്ടുമെന്ന പ്രതീക്ഷയിലാണ് പല വിദ്യാർഥികളും ഐടിഐയില്‍ ചേരുന്നത്. എന്നാല്‍, ഇന്നുള്ള പല ഐടിഐയിലും വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല.
കഴിഞ്ഞ എല്‍ഡിഎഫ് സർക്കാർ നിലവിലുള്ള കോഴ്സുകള്‍ സംബന്ധിച്ച് പഠനം നടത്താന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചില ഐ.ടിഐകളില്‍ കോഴ്സുകള്‍ അപ്ഡേറ്റു ചെയ്തിരുന്നു ഒപ്പം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാൻ ശ്രമവും നടത്തി. എന്നാല്‍, ഒന്നോ രണ്ടോഐ.ടിഐകളില്‍ മാത്രമായി ഇത് ഒതുങ്ങി.
ഐ.ടിഐ സ്ഥാപനത്തിലെ കെട്ടിടം, ലൈബ്രറി, വർക്ക്ഷോപ്പുകള്‍, കമ്പ്യൂട്ടർ ലാബുകള്‍, ഐടി സൗകര്യങ്ങള്‍, ശുചിത്വം, സുരക്ഷ, ഗുണനിലവാര പരിപാലനം എന്നിവയ്ക്കായുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മൊത്തത്തിലുള്ള സൗകര്യങ്ങളുടെ നവീകരണമാണ് ആവശ്യം.
ആവശ്യമെങ്കില്‍ കരാർ അടിസ്ഥാനത്തില്‍ ഫാക്കല്‍റ്റിയെ നിയമിച്ചുകൊണ്ട് എല്ലാ ഒഴിവുള്ള ഇൻസ്ട്രക്ടർ തസ്തികകളും നികത്തണം.
വ്യവസായവുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകള്‍ സൃഷ്ടിക്കുന്നതിനും പ്ലേസ്മെന്റ് ലീഡുകള്‍ പരിവർത്തനം ചെയ്യുന്നതിനുമായി ഒരു പൂർണ്ണ സമയ പരിശീലന, കൗണ്‍സിലിംഗ്, പ്ലേസ്മെന്റ് സെല്‍ സ്ഥാപിക്കുകയും മുഴുവൻ സമയ പരിശീലന, പ്ലേസ്മെന്റ് ഓഫീസറെ നിയമിക്കുകയും ചെയ്യുക.
ദേശീയ കരിയർ സർവീസില്‍ വിഭാവനം ചെയ്തതുപോലെ ഒരു കരിയർ ഗൈഡൻസ് സെന്ററായി പ്രവർത്തിക്കുന്നതിനും വിദ്യാർഥികളെ തൊഴില്‍/സ്വയംതൊഴില്‍ എന്നിവയില്‍ നയിക്കുന്നതിനും സഹായിക്കുന്നതിനും ഐടിഐയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിനായുള്ള നടപടികള്‍ യുഡിഎഫ് സർക്കാർ സ്വീകരിക്കുന്ന പ്രതീക്ഷയാണ് ജനത്തിന് ഉള്ളത്.







