Spread the love

തിരുവനന്തപുരം : പേയാട് കാവടിക്കടവില്‍ മിലിട്ടറി ഉദ്യോഗസ്ഥനെ നദിയിലെ ഒഴുക്കില്‍പെട്ട് കാണാതായി.കോഴിക്കോട് സ്വദേശി സുജിത്തിനെയാണ് കാണാതായത്.കുളിക്കാനായി ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു അദ്ദേഹം

video
play-sharp-fill

.തിരുമല പാങ്ങോട് മിലിട്ടറി ക്യാമ്പിലെ ഉദ്യോഗസ്ഥരായ അഭിജിത്, ബ്രിട്ടോ, ശ്രീയേഷ്, സുജിത്ത് എന്നിവർ തങ്ങളുടെ വിശ്രമവേളയിലാണ് വിനോദത്തിനായി കാവടിക്കടവില്‍ എത്തിയപ്പോള്‍ ആണ് അപകടം സംഭവിച്ചത്. തിരുവനന്തപുരത്തു നിന്നുള്ള പ്രത്യേക സ്കൂബ ടീമും വിളപ്പില്‍ശാല പോലീസും ഫയർഫോഴ്സും സുജിത്തിന് വേണ്ടി തിരച്ചില്‍തുടരുകയാണ്.