
ആലപ്പുഴ: ഇടതുമുന്നണി സർക്കാരിന്റെ കാലത്തുതന്നെ അന്വേഷണം നടന്നുവന്നിരുന്ന സി എംആർഎൽ വിഷയം വീണ്ടും ഇഡി അന്വേഷിക്കുന്നതിൽ സിപിഎമ്മിനും പ്രതിപക്ഷ നേതാവിനും ഇത്ര ആസഹിഷ്ണത എന്താണെന്ന ചോദ്യവുമായി ജനാധിപത്യ സംരക്ഷണ സമിതി പാർട്ടിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറി പി.എം ബിജുമോൻ .
മടിയിൽ കനമില്ലാത്തവൻ എന്തിന് പേടിക്കണം. പിണറായി വിജയൻ അദ്ദേഹത്തിൻ്റെ ഭരണകാലത്ത് കാണിച്ച സംയമനം ഇന്ന് കാണിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.കരിമണൽ കർത്തായുടെ പേഴ്സണൽ ഡയറിയിൽ സൂചിപ്പിച്ച പിവി പിണറായി വിജയൻ തന്നെയെന്ന് പൊതു ജനത്തിന് പൂർണമായും മനസിലാക്കി കൊടുക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് പിണറായി വിജയനും സിപിഎമ്മും നടത്തിയത്. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഈ രാജ്യത്ത് നിയമപരമായ ലംഘനങ്ങൾ നടത്തി സ്വജനപക്ഷപാതത്തിലൂടെ അധികാര ദുരുപയോഗം നടത്തിയാൽ അതിനെതിരെ നിയമപരമായ നടപടികൾ കൈക്കൊള്ളണമെന്ന് ആരെങ്കിലും പരാതിപ്പെട്ടാൽ ആ പരാതിക്കാരൻ്റെ വീട് കയറി അക്രമിക്കുന്നതാണോ സിപിഎമ്മിന്റെ ജനാധിപത്യം. അതാണോ സോഷ്യലിസം കമ്യൂണിസം.
കേസിൽ അകപ്പെട്ട ഒരു വ്യക്തിയെ ഇത്ര പൊതിഞ്ഞ് പിടിക്കുവാൻ സിപിഎമ്മിന് ലജ്ജയില്ലേ. കേരള ജനത നിങ്ങൾക്ക് തന്ന താക്കീത് ഇത്ര പെട്ടെന്ന് മറന്നോ. പിണറായി വിജയൻ കേരള ജനതയോട് ധാർമികത പുലർത്തുന്ന ആളാണെങ്കിൽ അന്വേഷണം നേരിടുന്ന അദ്ദേഹം കേരളത്തിന്റെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് ബിജുമോൻ ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







