Spread the love

ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങള്‍ ആക്രമിച്ച സംഭവത്തില്‍ സിപിഐഎം പ്രവർത്തകരായ അഞ്ച് പ്രതികള്‍ റിമാൻഡില്‍. മറ്റ് നാല് പ്രതികളെ ഉടൻ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും.

video
play-sharp-fill

വധശ്രമം ഉള്‍പ്പടെ ചുമത്തിയടുത്ത കേസില്‍ ഒൻപത് പ്രതികള്‍ പിടിയിലായത്. അനില്‍കുമാർ, കിരണ്‍,അമല്‍ എന്നിവരാണ് ഇന്ന് പിടിയിലായത്. ഇതില്‍ തന്നെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ അമലിനെ കോട്ടയത്തെ ലോഡ്ജില്‍ നിന്നാണ് പിടികൂടിയത്. ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം അടിച്ചു തകർത്തതില്‍ നേരിട്ടു പങ്കാളികളായത് പത്തു പേരെന്നാണ് പൊലീസിന്റെ നിഗമനം.

കൂടുതൽ പേർ ഉണ്ടോയെന്നു ദൃശ്യങ്ങള്‍ ശേഖരിച്ചു പരിശോധിച്ച്‌ വരികയാണ്. സംഭവത്തില്‍ പോലീസ് മേധാവിയില്‍ നിന്നും ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നേരിട്ടു വിശദീകരണം തേടിയിരുന്നു. പിണറായി വിജയന്റെ വീടിനു മുന്നില്‍ സിപിഐഎം പ്രവർത്തകർ തടിച്ചു കൂടിയിട്ടും മതിയായ സേനാംഗങ്ങളെ വിന്യസിക്കാതിരുന്നതും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എത്താതിരുന്നതും വീഴ്ച്ചയെന്നാണ് വിമർശനം. ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെ‌ട്ടതില്‍ കേന്ദ്ര സർക്കാറും ഗവർണറും വിശദീകരണം തേടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group