Spread the love

തിരുവല്ല: എടത്വ പള്ളിയിലേക്കുള്ള യാത്രയ്ക്കിടെ തമിഴ്നാട്ടില്‍നിന്നുള്ള തീർഥാടക സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. തുകലശ്ശേരിയില്‍ എം.സി. റോഡില്‍ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം.

video
play-sharp-fill

ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ചെങ്ങന്നൂർ ഭാഗത്തുനിന്ന് എത്തിയ ബസ് നിയന്ത്രണം വിട്ട് ആദ്യം വൈദ്യുതി പോസ്റ്റിലും സമീപത്തെ മതിലിലും ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. ചീക്കുളം പടിക്ക് സമീപമാണ് അപകടം നടന്നത്.

ഡ്രൈവർ അശോക് (42), ജോണ്‍ (7), നിഖില്‍ ആന്റണി (13), ആല്‍ബര്‍ട്ട് ജൂഡ് (49), സ്റ്റെഫി (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിരുനെല്‍വേലി ജില്ലയിലെ കൂട്ടപ്പുളി സ്വദേശികളായ തീർഥാടക സംഘമാണ് ബസിലുണ്ടായിരുന്നത്. എടത്വ പള്ളിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റവരെ ഉടന്‍ തിരുവല്ല പുഷ്പഗിരി ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.