Spread the love

തിരുവനന്തപുരം: സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗവും കേരള മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ശ്രീലങ്ക.

video
play-sharp-fill

വലതുപക്ഷ ശക്തികളുടെ കടുത്ത രാഷ്ട്രീയ പകപോക്കലിന് ഇരയാകുന്ന പിണറായി വിജയനും സി.പി.ഐ.എമ്മിനും കേരളത്തിലെ തൊഴിലാളി-കര്‍ഷക ജനവിഭാഗങ്ങള്‍ക്കും പാര്‍ട്ടി പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

കേരളത്തിലെ കര്‍ഷകരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സാധാരണക്കാരുടെയും അവകാശങ്ങള്‍ക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിക്കുന്ന ജനകീയ നേതാവാണ് പിണറായി വിജയനെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. കൊളംബോയില്‍ വെച്ച്‌ പാര്‍ട്ടിയുടെ അന്താരാഷ്ട്ര വിഭാഗമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തില്‍ അധികാരത്തിലിരുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരുകള്‍ കോര്‍പ്പറേറ്റ് നയങ്ങള്‍ക്ക് ബദലായി ജനപക്ഷ വികസനം സാധ്യമാണെന്ന് ലോകത്തിന് മുന്നില്‍ തെളിയിച്ചവരാണ്. ഈ ജനകീയ ബദലിനെ അസഹിഷ്ണുതയോടെയാണ് വലതുപക്ഷ ശക്തികള്‍ നോക്കിക്കാണുന്നത്. അതിന്റെ നേരിട്ടുള്ള പ്രതിഫലനമാണ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള ഈ വേട്ടയാടലെന്ന് ശ്രീലങ്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിലയിരുത്തി.

കേന്ദ്ര ഏജന്‍സികളെയും ഭരണകൂട സംവിധാനങ്ങളെയും ഉപയോഗിച്ചുള്ള ഇത്തരം ഭീഷണികള്‍ കൊണ്ടോ പീഡനങ്ങള്‍ കൊണ്ടോ ഇടതുപക്ഷ പ്രസ്ഥാനങ്ങളെ നിശബ്ദമാക്കാന്‍ കഴിയില്ലെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ശ്രീലങ്ക വ്യക്തമാക്കി.