
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിക്ക് സമീപമുണ്ടായ ആക്രമണ സംഭവത്തെ ന്യായീകരിച്ച് സിപിഎം നേതാവ് ഇ. പി. ജയരാജൻ. സ്ഥലത്തുണ്ടായത് സ്വാഭാവിക പ്രതികരണമാണെന്നും ക്ഷുഭിതരായ ജനക്കൂട്ടത്തിനിടയിലേക്കാണ് വാഹനം പോയതെന്നും അദ്ദേഹം പറഞ്ഞു.
“ഏത് ഗാന്ധിയനായാലും അത്തരമൊരു സാഹചര്യത്തില്‍ പ്രതികരിക്കും. ജനങ്ങള്‍ക്ക് പ്രിയപ്പെട്ട നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായാല്‍ സ്വാഭാവികമായും പ്രതിഷേധം ഉയരും. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോഴുണ്ടായ സാഹചര്യം കണ്ടില്ലേയെന്ന്” ഇ പി ജയരാജന് ചോദിച്ചു.
ഇ ഡി പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്ന സമയത്താണ് കേന്ദ്രസേനയുടെ സഹായത്തോടെ ഇ ഡിയുടെ ഭീകരത നടന്നതെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും ഇ പി ജയരാജന് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







