Spread the love

ന്യൂഡല്‍ഹി: ബലി പെരുന്നാളിനോടനുബന്ധിച്ച്‌ രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തില്‍ സ്നേഹവും ഐക്യവും വളര്‍ത്തുന്ന ദിനമായി ഈ പെരുന്നാള്‍ മാറട്ടെയെന്ന് അദ്ദേഹം എക്സില്‍ പങ്കുവെച്ച സന്ദേശത്തില്‍ പറഞ്ഞു. എല്ലാവര്‍ക്കും ഐശ്വര്യവും ആയുരാരോഗ്യവും നേരുന്നതായും പ്രധാനമന്ത്രി ആശംസിച്ചു.

video
play-sharp-fill

രാഷ്ട്രപതി ദ്രൗപതി മുർമുവും ബലി പെരുന്നാള്‍ ആശംസകള്‍ അറിയിച്ചു. പ്രത്യേകിച്ച്‌ മുസ്ലീം സഹോദരങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. ആത്മസമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും ഭക്തിയുടെയും പ്രതീകമായ ഈ ഉത്സവം സമൂഹത്തിലെ പിന്നാക്കവിഭാഗങ്ങളെ സഹായിക്കാനും മാനവികതയെ സേവിക്കാനും പ്രചോദനം നല്‍കുന്നതാണെന്നും അവർ എക്സില്‍ കുറിച്ചു. സ്നേഹവും ഐക്യവും ശക്തിപ്പെടുത്താന്‍ ഈ അവസരം ഉപയോഗിക്കണമെന്നും രാഷ്ട്രപതി ആഹ്വാനം ചെയ്തു.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ബലി പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. സന്തോഷം നിറഞ്ഞ ബക്രീദ് ആശംസിക്കുന്നുവെന്നും ഈ ദിനം എല്ലാവരുടെ വീടുകളിലും സ്നേഹവും ഒരുമയും നിറയട്ടെയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സമാധാനവും സ്നേഹവും ഐശ്വര്യവും ഓരോ കുടുംബങ്ങളിലേക്കും എത്തട്ടെയെന്നാണ് പ്രിയങ്ക ഗാന്ധിയുടെ ആശംസ. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം എല്ലാവരിലേക്കും പകരട്ടെയെന്നും അവർ കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group