
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വജ്രവും സ്വർണവും മോഷണം പോയെന്ന ഡിജിപിയുടെ റിപ്പോർട്ടിന് പിന്നാലെ കൂടുതല്‍ അന്വേഷണത്തിന് പൊലീസ്.
കവടിയാർ കൊട്ടാരത്തില്‍ നടന്ന മോഷണത്തിന് ഇതുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നു. രണ്ടിടത്ത് നിന്നും ആറ് മാസം മുൻപാണ് സ്വർണ്ണം കാണാതായത്. വജ്രം പതിച്ച ആഭരണമായ വൈരനാമമാണ് ക്ഷേത്രത്തില്‍നിന്ന് കവർച്ച ചെയ്തത്. ഭക്തർ സമർപ്പിച്ച സ്വർണ ഉരുപ്പടികളില്‍നിന്ന് 9.75 പവൻ സ്വർണം കുറവുള്ളതായി കണ്ടെത്തി.
വിശ്വാസികള്‍ സംഭാവന നല്കിയ 78 ഗ്രാമോളം സ്വർണത്തിലും കുറവുണ്ട്.സ്വർണവിളക്ക് അറ്റകുറ്റപ്പണിക്കെന്ന പേരില്‍ കൊണ്ടു പോയിട്ട് ആറ് മാസമായിട്ടും തിരികെ വന്നില്ലെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്. ഇൻറലിജൻസ് മേധാവി നല്കിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവി ഞെട്ടിക്കുന്ന ഈ സാഹചര്യം സർക്കാരിൻറെ ശ്രദ്ധയില്‍പ്പെടുത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വസ്തുക്കള്‍ കാണാതാകുന്നതിന് വഴിവെക്കുന്നത് അതിഗുരുതര സുരക്ഷാ വീഴ്ചയും വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലെ അലംഭാവമെന്നും പൊലീസ്. പൊലീസിൻറെ കർശന സുരക്ഷ ഒഴിവാക്കി ചിലർ ക്ഷേത്രത്തിനുള്ളില്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട ചിലരുടെ സ്വാധീനം ദുരുപയോഗപ്പെടുത്തിയാണ് ഇത്തരക്കാരുടെ വരവും പോക്കുമെന്നാണ് പൊലീസ് റിപ്പോർട്ടില്‍ പറയുന്നത്. ഇത്തരത്തില്‍ തുടർച്ചയായി സുരക്ഷ ലംഘിക്കുന്നവരുടെ പട്ടികയും റിപ്പോർട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.







