Spread the love

വാഷിംഗ്ടണ്‍: ഇറാൻ തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പൂർണ്ണമായും ഉപേക്ഷിക്കാൻ തയ്യാറായാല്‍ പോലും രാജ്യത്തിന് മേല്‍ ചുമത്തിയിട്ടുള്ള സാമ്പത്തിക ഉപരോധങ്ങളില്‍ യാതൊരുവിധ ഇളവും നല്‍കില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.

video
play-sharp-fill

ടെഹ്‌റാനുമായി നിലവില്‍ നയതന്ത്ര ചർച്ചകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും, തങ്ങളുടെ കർശനമായ നിലപാടുകളില്‍ നേരിയ വിട്ടുവീഴ്ചയ്ക്ക് പോലും വാഷിംഗ്ടണ്‍ തയ്യാറല്ലെന്ന വ്യക്തമായ സൂചനയാണ് ട്രംപിന്‍റെ ഈ പുതിയ പ്രസ്താവന നല്‍കുന്നത്.

ബുധനാഴ്ച പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘പിബിഎസ് ന്യൂസിന്’ നല്‍കിയ ഹ്രസ്വമായ ഫോണ്‍ അഭിമുഖത്തിലാണ് ട്രംപ് അമേരിക്കയുടെ നയം വ്യക്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആണവ കരാറിന്റെ ഭാഗമായി ഇറാൻ യുറേനിയം കൈമാറിയാല്‍ അവർക്കെതിരെയുള്ള കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ നീക്കുമോ എന്ന ചോദ്യത്തിന്, “ഇല്ല, ഒരിക്കലുമില്ല, ഉപരോധങ്ങളില്‍ യാതൊരു ഇളവും നല്‍കാൻ പോകുന്നില്ല” എന്ന് ട്രംപ് തറപ്പിച്ചു പറഞ്ഞു. ഇറാൻ തങ്ങളുടെ സമ്പുഷ്ടീകരിച്ച യുറേനിയം ഉപേക്ഷിക്കേണ്ടത് ഉപരോധങ്ങള്‍ നീക്കാനുള്ള പ്രതിഫലമായിട്ടല്ലെന്നും അദ്ദേഹം ആവർത്തിച്ചു.