Spread the love

തിരുവനന്തപുരം: ബക്രീദ് ആശംസകളുമായി മുഖ്യമന്ത്രി വി ഡി സതീശൻ.ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും മഹത്തായ സന്ദേശമാണ് ബലി പെരുന്നാളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

video
play-sharp-fill

ബലി പെരുന്നാൾ നൽകുന്ന സന്ദേശങ്ങളുടെ മൂല്യം ദൈനംദിന ജീവിതത്തിലും പ്രസരിപ്പിക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും മഹത്തായ സന്ദേശമാണ് ബലി പെരുന്നാൾ. ബലി പെരുന്നാൾ നൽകുന്ന സന്ദേശങ്ങളുടെ മൂല്യം ദൈനംദിന ജീവിതത്തിലും പ്രസരിപ്പിക്കാനാകണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഘോഷങ്ങൾ നൽകുന്ന ആത്മീയ വെളിച്ചം സമൂഹത്തെ ഒന്നാകെ മാനവികതയിലേക്ക് നയിക്കട്ടെ.

പ്രതിസന്ധികളിലൊന്നും തളരാതെ ജീവിതയാത്രയിൽ കരുത്ത് നൽകുന്നതാകണം നമ്മുടെ ആഘോഷങ്ങളെല്ലാം.ഏവര്‍ക്കും ബക്രീദ് ആശംസകള്‍”- മുഖ്യമന്ത്രി ആശംസിച്ചു.

ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും ബക്രീദ് ആശംസകൾ നേർന്നു. ത്യാഗത്തിന്റെയും ഭക്തിയുടെയും മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ഈ ഉത്സവം ജനങ്ങൾക്കിടയിൽ ഐക്യവും സാഹോദര്യവും കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഗവർണർ തന്റെ സന്ദേശത്തിൽ പറഞ്ഞു.

കാരുണ്യം, ദാനധർമം, സാമൂഹിക സൗഹാർദം എന്നീ ആശയങ്ങൾ ഉയർത്തിപ്പിടിക്കാനും സമാധാനപരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു സമൂഹത്തിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കാനും ഗവർണർ അഭ്യർത്ഥിച്ചു.