
ആലപ്പുഴ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ നടന്ന ഇ ഡി റെയ്ഡിന് പിന്നാലെ പ്രതികരണവുമായി സജി ചെറിയാന്.
കോണ്‍ഗ്രസിനെ ബിജെപി തൊഴുത്തില്‍ കെട്ടുകയാണെന്നും അതിൻ്റെ തുടക്കമാണ് ഈ റെയ്ഡ് എന്നും സജി ചെറിയാന് പ്രതികരിച്ചു.
ക്രിയാത്മക പ്രതിപക്ഷമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. അതിനിടയിലാണ് തെരുവില്‍ ഇറങ്ങേണ്ടി വന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തങ്ങൾ ഇറങ്ങിയതല്ല, ഇറക്കിയതാണെന്നും സജി ചെറിയാന് പറഞ്ഞു.ഞങ്ങള്‍ വലിയ പരാജയം നേരിട്ട സമയമാണിത്.
ഞങ്ങള്‍ അധികാരത്തിന് പുറത്ത് പോയി. പരാജയം അംഗീകരിച്ചു.
ക്രിയത്മക പ്രതിപക്ഷമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്.അതിനിടെയാണ് തെരുവില്‍ ഇറങ്ങേണ്ടി വന്നത്.
ഞങ്ങള്‍ ഇറങ്ങിയതല്ല, ഞങ്ങളെ ഇറക്കിയതാണ്.റെയ്ഡ് ചെയ്തിട്ട് എന്ത് കിട്ടി?
ഞാനിപ്പോൾ നല്ല മലയാള ഭാഷ ഉപയോഗിക്കുന്നതുകൊണ്ട് മറുപടി പറയുന്നില്ല.
നാടന്‍ ഭാഷയിലാണ് മറുപടി നല്‍ക്കേണ്ടത്. ഇത് കോൺഗ്രസ്-ബിജെപി ഡീല്‍ ആണ്







