Spread the love

കണ്ണൂർ: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധനയുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് വി പി അബ്ദുള്‍ റഷീദിന്‍റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം.

video
play-sharp-fill

മടിയില്‍ കനം ഇല്ലെങ്കില്‍ വഴിയില്‍ ഭയക്കുന്നത് എന്തിനാണ് പിണറായി വിജയൻ എന്നും മാന്യതയും അന്തസ്സും ഉണ്ടെങ്കില്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം.

പൊതു ഖജനാവ് കൊള്ളയടിച്ച കള്ളനാണ് പിണറായി. ഇഡി ഉദ്യോഗസ്ഥർക്കെതിരെ നടന്നത് വധശ്രമം എന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു വർഷത്തോളമായി നിയമക്കുരുക്കിലായ മാസപ്പടി കേസില്‍ അന്വേഷണത്തിനുള്ള തടസ്സം ഹൈക്കോടതി നീക്കിയതിന് പിന്നാലെയാണ് ഇഡിയുടെ മിന്നല്‍ പരിശോധന. ഒരു ദിവസം വൈകിയാല്‍ പ്രതികള്‍ അന്വേഷണത്തിന് വീണ്ടും സ്റ്റേ തേടി കോടതിയെ സമീപിക്കാനുള്ള സാധ്യതകൂടി കണ്ടായിരുന്നു കേന്ദ്ര അനുമതി വാങ്ങിയുള്ള അടിയന്തര നീക്കം.

അന്വേഷണ പരിധിയില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയും ഉണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്.
ഇഡി പരിശോധനയുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമാണ് എസ്‌എഫ്‌ഐ, സിപിഎം പ്രവർത്തകർ നടത്തിയത്.