
തിരുവനന്തപുരം: തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ പിണറായി വിജയന്റെ വാടകവീട്ടിൽ നടന്ന ഇഡി റെയ്ഡിനെതിരായ സിപിഐഎം പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി. പ്രതിഷേധത്തിനിടെ ഇഡി ഉദ്യോഗസ്ഥർക്കും സിപിഐഎം പ്രവർത്തകർക്കും പരിക്കേറ്റു. കണ്ണിന് പരിക്കേറ്റ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാഹന ഡ്രൈവറെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലും മരക്കഷ്ണങ്ങളും ഉപയോഗിച്ചാണ് ആക്രമണമുണ്ടായതെന്ന് ഡ്രൈവർ ആരോപിച്ചു. കൂടാതെ രണ്ടു ഉദ്യോഗസ്ഥർക്ക് കൂടി പരിക്കേറ്റുവെന്നാണ് പുറത്തു വരുന്ന വിവരം.
ഇ ഡി യുടെ മൂന്ന് വാഹനങ്ങളാണ് സിപിഐഎം പ്രവർത്തകർ അടിച്ചു തകർത്തത്. കാറിന്‍റെ ചില്ല് എറിഞ്ഞുപൊട്ടിച്ചു. തകർന്ന വാഹനങ്ങൾ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതിഷേധസമയത്ത് സ്ഥലത്ത് മതിയായ പൊലീസ് സുരക്ഷ ഉണ്ടായിരുന്നില്ലെന്നും പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നും ഇഡി ഉദ്യോഗസ്ഥർ ആരോപിച്ചു. ബേക്കറി ജംഗ്ഷൻ പരിസരത്ത് ഏറെ നേരമായി സംഘർഷാവസ്ഥ തുടരുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







