Spread the love

കൊച്ചി: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻറെ വീട്ടില്‍ ഇഡി പരിശോധന നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മാത്യു കുഴല്‍നാടൻ എംഎല്‍എ.
സിഎംആർഎല്‍ രേഖകളില്‍ പിവി എന്ന് രേഖപ്പെടുത്തിയിരുന്നത് പിണറായി വിജയനെ തന്നെയാണ് എന്നാണ് മാത്യു കുഴല്‍നാടൻ പ്രതികരിച്ചത്. സിപിഐഎമ്മിന്റെ തായ്‍വേര് ഇളകിയ കേസാണ് മാസപ്പടിയെന്നും അദ്ദേഹം പ്രതികരിച്ചു. കേരളം അറിഞ്ഞാല്‍ ഞെട്ടുന്ന ഒരുപാട് വിവരങ്ങള്‍ ഇനിയും പുറത്തു വരാനുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

video
play-sharp-fill

കേസ് രാഷ്ട്രീയ പ്രേരിതമെന്ന് പറയുന്നത് രക്ഷപെടാൻ വേണ്ടിയാണെന്നും മാത്യു കുഴല്‍നാടൻ പറഞ്ഞു. മുൻപ് അന്വേഷണം സ്റ്റേ ചെയ്തത് താല്‍ക്കാലികമായാണ്. കാര്യങ്ങള്‍ ബോധ്യപ്പെട്ടതോടുകൂടി തുടർനടപടിക്ക് കോടതി അനുമതി നല്‍കിയെന്ന് മാത്യുകുഴല്‍ നാടൻ വ്യക്തമാക്കി. തനിക്കെതിരെ വിജിലൻസ് അന്വേഷണം വന്നപ്പോള്‍ രാഷ്ട്രീയപ്രേരീതം എന്ന് പറഞ്ഞ് താൻ ഒളിച്ചോടി ഇല്ലെന്നും മാത്യു കുഴല്‍നാടൻ പറഞ്ഞു.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വീട്ടിലെ ഇഡി റെയ്ഡ് ആറുമണിക്കൂർ പിന്നിടുകയാണ്. കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരത്തെ വാടക വീട്ടിലും ഉള്‍പ്പെടെ 10 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. രാവിലെ ആറ് മണിയോടെയാണ് ഇഡിയുടെ പരിശോധന ആരംഭിച്ചത്. തിരുവനന്തപുരത്തെ വാടക വീട്ടില്‍ പിണറായി വിജയൻ ഉള്ളപ്പോഴാണ് ഇഡി എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂരിലെ വീട്ടിലും റെയ്ഡ് നടന്നുവരികയാണ്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും മുഖ്യമന്ത്രിയുടെ മരുമകൻ മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട്ടിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നുണ്ട്. അതേസമയം, സിഎംആർഎല്‍ മാസപ്പടി കേസില്‍ ഇഡി വീണാ വിജയന്‍റെ മൊഴിയെടുക്കുന്നുണ്ട്. തിരുവനന്തപുരത്തെ വീട്ടില്‍ വെച്ച്‌ ആണ് മൊഴി എടുക്കുന്നത്. മാസപ്പടി കേസില്‍ ഇഡിയ്ക്ക് അന്വേഷണം തുടരാമെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു പിന്നാലെയായായിരുന്നു ഇഡിയുടെ നടപടി.