
ധരംശാല: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലിൽ. ക്വാളിഫയർ ഒന്നിൽ ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കിയാണ് നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു ഫൈനൽ ടിക്കറ്റെടുത്തത്.
92 റൺസിനാണ് ജയം. ബെംഗളൂരു ഉയർത്തിയ 255 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 19.3 ഓവറിൽ 162 റൺസിന് പുറത്തായി. ബെംഗളൂരുവിനായി ജേക്കബ് ഡഫി മൂന്ന് വിക്കറ്റെടുത്തു.
നേരത്തേ വിരാട് കോലി, ക്രുണാൽ പാണ്ഡ്യ, രജത് പാട്ടിദാർ എന്നിവരുടെ ഇന്നിങ്സുകളാണ് ബെംഗളൂരുവിന് മികച്ച സ്കോർ സമ്മാനിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാട്ടിദാർ(93) അർധസെഞ്ചുറിയോടെ തിളങ്ങി. തോറ്റെങ്കിലും ഗുജറാത്തിന് ഇനിയും അവസരമുണ്ട്. എലിമിനേറ്റർ മത്സരത്തിലെ വിജയികളുമായി ഗുജറാത്ത് ക്വാളിഫയർ 2 ൽ ഏറ്റുമുട്ടും.
അതിൽ ജയിക്കുന്നവരാണ് കലാശപ്പോരിൽ ബെംഗളൂരുവിന്റെ എതിരാളികൾ. രാജസ്ഥാൻ റോയൽസും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് എലിമിനേറ്റർ മത്സരം.
ആർസിബിക്കെതിരേ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. മുൻനിര ബാറ്റർമാർ നിലയുറപ്പിക്കാനാവാതെ മടങ്ങി. മൂന്നാം ഓവറിൽ സായ് സുദർശന്റെ വിക്കറ്റാണ് ഗുജറാത്തിന് ആദ്യം നഷ്ടമായത്.
താരം ഒൻപത് പന്തിൽ 14 റൺസെടുത്തു. പിന്നാലെ നായകൻ ശുഭ്മാൻ ഗിൽ വെറും രണ്ട് റൺസ് മാത്രമെടുത്ത് കൂടാരം കയറി. പിന്നീട് അടിച്ചുകളിച്ച ജോസ് ബട്ട്ലർ ടീമിന് പ്രതീക്ഷ നൽകി.
എന്നാൽ ടീമിനെ അമ്പത് കടത്തിയതിന് പിന്നാലെ ബട്ട്ലറും മടങ്ങി. 11 പന്തിൽ 29 റൺസാണ് താരത്തിന്റെ സമ്പാദ്യം. അഞ്ചോവറിൽ 51-3 എന്ന നിലയിലായിരുന്നു ഗുജറാത്ത്.







