Spread the love

തൃശൂർ: മണ്ണുത്തിയിൽ ആംബുലൻസിൽ കടത്തുകയായിരുന്ന 280 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വെട്ടിക്കൽ സ്വദേശി ഫെയ്ത്തിനെയും അഞ്ചേരി സ്വദേശി സന്ദീപിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

video
play-sharp-fill

ബീക്കൺ ലൈറ്റ് ഘടിപ്പിച്ച ആംബുലൻസിലായിരുന്നു ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്. തൃശൂർ കുന്നംകുളം സബ് ഡിവിഷൻ പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് 280 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. പിടിയിലായ പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്നും ലഹരിമരുന്ന് എത്തിച്ചത് എവിടെ നിന്നാണെന്നും ആരിലേക്ക് എത്തിക്കാനായിരുന്നു പദ്ധതിയെന്നും അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ലഹരിമരുന്ന് വിതരണ ശൃംഖലയെക്കുറിച്ചും അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് വ്യക്തമാക്കി.