Spread the love

കൊച്ചി: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് അഞ്ചോളം പേരെ.

video
play-sharp-fill

ജഗദീഷ്, സലീം കുമാർ, പ്രിയങ്ക, ജോയ് മാത്യു എന്നിവർക്ക് പുറമെ രവീന്ദ്രന്റെ പേര് കൂടി ചർച്ചകളില്‍ സജീവമായതോടെ നിയമനം വൈകിയേക്കുമെന്നാണ് റിപ്പോർട്ടുകള്‍.

ഓസ്കാർ ജേതാവും ചലച്ചിത്ര പ്രവത്തകനുമായ റസൂല്‍ പൂക്കുട്ടി അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചതോടെ തലപ്പത്ത് ആരു വരുമെന്ന ചർച്ചകള്‍ സിനിമാ-രാഷ്ട്രീയ വൃത്തങ്ങളില്‍ സജീവമാണ്. അതേസമയം, അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കേണ്ടെന്ന് ജഗദീഷ് വ്യക്തമാക്കിയിട്ടുണ്ട്.മുഖ്യമന്ത്രിയുടെ അടുത്ത സുഹൃത്ത് കൂടിയായ സലീം കുമാറിന് പുറമേ ഇടത് വിമർശകൻ എന്ന നിലയിലുള്ള പ്രശസ്തി ജോയ് മാത്യുവിനും കോണ്‍ഗ്രസ് അനുകൂല നിലപാട് പ്രിയങ്കക്കും ഗുണകരമായേക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇവർ നാല് പേരുടെ പേരുകളായിരുന്നു ആദ്യ ദിവസങ്ങളില്‍ പരിഗണിച്ചിരുന്നത്. അതിനിടെയാണ് രവീന്ദ്രന്റെ പേരും ചർച്ചകളിലേക്ക് ഉയർന്നത്. സമാന്തര സിനിമയുമായി ബന്ധപ്പെട്ടവരെ കൂടി അക്കാദമി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് രവീന്ദ്രന്റെ പേരും പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍. നിരവധി ചലച്ചിത്ര മേളകളില്‍ സുപ്രധാന സ്ഥാനങ്ങള്‍ കൈകാര്യം ചെയ്തതിന്റെ പ്രവർത്തി പരിചയവും അക്കാദമിക് മേഖലയിലെ പ്രാഗല്‍ഭ്യവുമാണ് രവീന്ദ്രന് തുണയാകുന്നത്.

 

പ്രിയദർശൻ അക്കാദമി ചെയർമാൻ ആയിരുന്ന കാലത്ത് ഭരണസമിതിയില്‍ അംഗമായിരുന്ന രവീന്ദ്രൻ ഫിലിം ലിറ്ററസി കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു. അന്ന് ഫിലിം പ്രൊമോഷൻ കൗണ്‍സിലിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു. ഇത് ഗുണം ചെയ്യുമെന്നാണ് രവീന്ദ്രൻ അനുകൂലികളുടെ കണക്കു കൂട്ടല്‍.

 

സിനിമയുടെ അക്കാദമിക മേഖലയുമായുള്ള ബന്ധവും കെ.എസ്.യു കാലം മുതലുള്ള അടിയുറച്ച കോണ്‍ഗ്രസുകാരൻ എന്ന ലേബലും അക്കാദമി അധ്യക്ഷ സ്ഥാനത്തേക്ക് വഴി തുറക്കും എന്നാണ് സിനിമാ പ്രവർത്തകരുടെ വാദം.

 

അതിനിടെ സംവിധായകൻ ദീപു കരുണാകരൻ, ചലച്ചിത്ര അക്കാദമി മുൻ ആക്ടിംഗ് ചെയർമാൻ പ്രേം കുമാർ എന്നിവരുടെ പേരുകളും ചില കോണുകളില്‍ നിന്ന് ഉയർന്ന് വരുന്നുണ്ട്. ഇതോടെ അക്കാദമി അധ്യക്ഷ സ്ഥാനം യു.ഡി.എഫിന് മറ്റൊരു പ്രതിസന്ധിക്ക് കൂടിയാണ് വഴിയൊരുക്കുന്നത്.