
തിരുവനന്തപുരം: പാളയത്ത് എസ്എഫ്ഐ-കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ വന്‍ സംഘര്‍ഷം നടന്നു. പ്രവർത്തകർ പരസ്പരം കല്ലെറിഞ്ഞ്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കേരള സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സംഘർഷം നടന്നത്. നിലവില്‍ പ്രശ്നങ്ങളില്ലെന്ന് പൊലീസ് പറഞ്ഞു.
സംഘർഷത്തിന് പിന്നാലെ ഇന്ന്എസ്.എഫ്.ഐ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. സിപിഎം ജില്ലാ സെക്രട്ടറി എഎ റഹീം ഉള്‍പ്പടെയുള്ള നേതാക്കള്‍ സ്ഥലത്തെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസിന് വിഡി സതീശന് ഭക്തിയെന്ന് എഎ റഹീം പറഞ്ഞു. ഇങ്ങനെയൊരു സംഘഷം വിളിച്ചുവരുത്തിയത് കെഎസ് യു മാത്രമല്ല പൊലീസ് കൂടിയാണ്. ഇങ്ങനെ അക്രമം നടത്തിയാല്‍ എസ്എഫ്ഐക്കാര്‍ പിരിഞ്ഞുപോകുമെന്നാണോ പൊലീസും കെഎസ്യുവും കരുതുന്നത്. പൊലീസ് ഏകപക്ഷീയമായി ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നെന്നും എസ്എഫ്ഐ വിജയാഹ്ലാദ പ്രകടനം നടത്തുന്നതിനിടെ കെഎസ് യുക്കാര്‍ കല്ലേറ് നടത്തുകയായിരുന്നെന്ന് റഹിം പഞ്ഞു. കല്ല് എറിയുന്നവരെ നേരിടാതെ പൊലീസ് സമാധാന പരമായി ഇരിക്കുന്ന എസ്എഫ്ഐ വിദ്യാര്‍ഥികള്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് നടന്ന 37 ജനറല്‍ സീറ്റുകളില്‍ 35 എണ്ണവും എസ്എഫ്ഐ വിജയിച്ചു. സെനറ്റില്‍ നാല് സീറ്റുകള്‍ കെഎസ് യു നേടിയിരുന്നു. ഇതോടെ ഇരുവിഭാഗം പ്രവര്‍ത്തകരും ആഹ്ലാദ പ്രകടനം നടത്തി. ഇതിനിടെ ഇവര്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
ഒരു പ്രകോപനവുമില്ലാതെയാണ് എസ്എഫ്ഐ പ്രവർത്തകരെ പൊലീസും കെഎസ്യു പ്രവർത്തകരും ആക്രമിച്ചത്. ഭരണത്തിൻ്റെ അഹങ്കാരത്തിലാണ് അവരിപ്പോഴുള്ളതെന്ന് എം.വി.ജയരാജൻ പറഞ്ഞു.







