
റയില്‍വേയുടെ വിവിധ സോണുകളിലേക്ക് 6566 ടെക്നീഷ്യൻ തസ്തികകളിലേക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡ് (CEN No. 02/2026). ടെക്നീഷ്യൻ ഗ്രേഡ് 1 – സിഗ്നല്‍ വിഭാഗത്തില്‍ 323 ഒഴിവുകളും, ടെക്നീഷ്യൻ ഗ്രേഡ് -3 യിലേക്ക് 6242 ഒഴിവുകളുമാണ് ഉള്ളത്.
ഒരു സമയം ഒരു റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡ് (ആർആർബി) വഴി മാത്രമേ അപേക്ഷിക്കാവൂ. തിരുവനന്തപുരം ബോർഡ് വഴി http://www.rrbthiruvananthapuram.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്ത്യൻ റെയില്‍വെയുടെ വിവിധ സോണുകളില്‍ നിയമനം ലഭിക്കും.
തസ്തികകള്‍ക്ക് അനുസൃതമായി മെട്രിക്കുലേഷൻ നിശ്ചിത ട്രേഡിലുള്ള ഐടിഐ / നാഷണല്‍ അപ്രെന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ് അല്ലെങ്കില്‍ എൻജിനിയറിംഗ് ഡിപ്ലോമ / ബിടെക് / ബിഎസ്സി. 2026 ജൂണ്‍ 1 അടിസ്ഥാനമാക്കി ഉദ്യോഗാർഥിയുടെ പ്രായം കണക്കാക്കും.ഗ്രേഡ് 1 പ്രായപരിധി 18 മുതല്‍ 33 വരെയും. ഗ്രേഡ് -3യിലെ പ്രായപരിധി 18 മുതല്‍ 30 വരെയുമാണ്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, സർട്ടിഫിക്കറ്റ് പരിശോധന, മെഡിക്കല്‍ പരിശോധന എന്നിങ്ങനെയാണ് ഉദ്യോഗാർഥിയെ തെരഞ്ഞെടുക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളായി തെരഞ്ഞെടുക്കപ്പെടുന്നത് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ സ്ഥലങ്ങളാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുവിഭാഗത്തിന് 500 രൂപയും എസ്സി, എസ്ടി, ഭിന്നശേഷിക്കാർ, വനിതകള്‍, ട്രാൻസ്ജെൻഡർ വിഭാഗങ്ങള്‍ക്ക് 250 രൂപയുമാണ്. http://www.rrbapply.gov.in വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ജൂണ്‍ 30 മുതല്‍ അപേക്ഷ വിൻഡോ തുറക്കുന്നു. അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി ജൂലൈ 29 വരെയാണ്.







