
കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പന്ത്രണ്ട് പ്രതികൾക്ക്
ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതികരണവുമായി മധുവിന്റെ കുടുംബം.എല്ലാവരും കൂടെ നിന്ന് സഹായിച്ചു.
അത് കൊണ്ടാണ് കേസ് ഇത്രയും ആയത്. എന്നെ കൊണ്ട് തനിയെ കേസ് ഇത്രയും എത്തിക്കാൻ കഴിയില്ലയെന്നും മധുവിന്റെ അമ്മ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ സർക്കാരും സഹായിച്ചു. കേസിൽ വാദം നടത്തിയ അഭിഭാഷകർക്ക് നന്ദിയെന്നും ഒന്നാം പ്രതിയെ വെറുതെ വിട്ടത് ശരിയായില്ലയെന്നും മധുവിന്റെ അമ്മ പറഞ്ഞു.
കേരള സമൂഹത്തോട് നന്ദിയെന്നും 12 പേർക്ക് ജീവപര്യന്തം കൊടുത്ത വിധി ആശ്വാസമാണെന്നും മധുവിന്റെ സഹോദരി പറഞ്ഞു.
കേരളത്തിലെ വിവിധ സംഘടനകൾ ഒപ്പം നിന്നു. കൂടെ നിന്ന എല്ലാവർക്കും അഭിഭാഷകർക്കും നന്ദി. ഒന്നാ പ്രതിയെ വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകും.
ബന്ധുക്കൾ പോലും കൂറുമാറി. ഇനി ഒരാൾക്കും മധുവിന്റെ അവസ്ഥ ഉണ്ടാകരുത്. ആൾക്കൂട്ട ആക്രമണം കേരളത്തിൽ നടക്കാൻ പാടില്ലയെന്നും മധുവിന്റെ സഹോദരി പറഞ്ഞു.
മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഇന്നാണ് പന്ത്രണ്ട് പ്രതികൾക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.
ഒരു പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷ. ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു.
നാലാം പ്രതിയെയും 11ാം പ്രതിയെയും വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു.
മറ്റ് 13 പ്രതികളുടെ ശിക്ഷാവിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്.







