
കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന എസ്.പി ശുഹൈബ് കൊല്ലപ്പെട്ട കേസില്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവഴിച്ചത് ഒരു കോടി രൂപയോളം.
പ്രതികളുടെ ജാമ്യം തടയാനല്ല, മറിച്ച് കേസ് സിബിഐക്ക് കൈമാറണമെന്ന കുടുംബത്തിന്റെ ആവശ്യത്തെ കോടതികളില്‍ എതിര്‍ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ വന്‍തുക ചെലവഴിച്ചത്.
സര്‍ക്കാര്‍ നിയമസഭയിലും വിവരാവകാശ രേഖകള്‍ വഴിയും പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, സിബിഐ അന്വേഷണം തടയാനായി സുപ്രിം കോടതിയില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന അഭിഭാഷകരെ എത്തിച്ചു നടത്തിയ നിയമപോരാട്ടങ്ങള്‍ക്ക് ഏകദേശം 95.96 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശുഹൈബിന്റെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും, ഇതിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിലും തുടര്‍ന്ന് സുപ്രീം കോടതിയിലും അപ്പീല്‍ നല്‍കി.
ഇതിനായി പുറത്തുനിന്നുള്ള പ്രമുഖ അഭിഭാഷകരെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്.
കേസ് സിബിഐ അന്വേഷിക്കണമെന്ന ശുഹൈബിന്റെ മാതാപിതാക്കളുടെ ആവശ്യം 2024 സെപ്റ്റംബറില്‍ സുപ്രിംകോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായത് മുതിര്‍ന്ന അഭിഭാഷകനായ ജയ്ദീപ് ഗുപ്തയായിരുന്നു.







