
ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ ദേശീയ ടെസ്റ്റിങ് ഏജൻസിക്കെതിരെ (എൻടിഎ) സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. മുൻകാല വീഴ്ചകളിൽ നിന്ന് എൻടിഎ പാഠം പഠിച്ചിട്ടില്ലെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ നിരീക്ഷിച്ചു.
എൻടിഎ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമർശനം. വിഷയത്തിൽ എൻടിഎയ്ക്കും കേന്ദ്ര സർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു.
രണ്ടുവർഷം മുമ്പുണ്ടായ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് സുപ്രീംകോടതി രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ ശുപാർശകൾ നടപ്പാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് സമിതി ചെയർമാനായ ഡോ. കെ. രാധാകൃഷ്ണൻ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ, മേൽനോട്ട സമിതിയുടെ നിലവിലെ സ്ഥിതിവിവരങ്ങൾ മൂന്ന് ദിവസത്തിനകം അറിയിക്കാൻ എൻടിഎയോടും കോടതി ആവശ്യപ്പെട്ടു. ഹർജികൾ വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.







