Spread the love

തിരുവനന്തപുരം: സർക്കാർ ആശുപത്രികളില്‍ രോഗികളെ നിലത്തു കിടത്താൻ പാടില്ലെന്നും അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും ആരോഗ്യ മന്ത്രി കെ മുരളീധരൻ.
സർജറിക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം. ആശുപത്രികളില്‍ ശുചിത്വം ഉറപ്പാക്കണം. ഇതുവരെ എങ്ങനെയായിരുന്നു എന്നതല്ല, ഇനി അങ്ങോട്ട് എന്താണ് എന്നാണ് ചർച്ച വേണ്ടതെന്നും മന്ത്രി പറഞ്ഞു.
മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. മരുന്നു കിട്ടാതെ രോഗികള്‍ ബുദ്ധിമുട്ടരുത്. സർജറി പ്രോട്ടോകോള്‍ കർശനമായി പാലിക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ചില മാധ്യമങ്ങളില്‍ വരുന്ന വാർത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് പരിശോധിച്ചു നടപടി സ്വീകരിക്കും.

video
play-sharp-fill

വാർത്തകള്‍ സത്യസന്ധമായി റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി പറഞ്ഞു. ഡോക്ടർമാരുടെ പുതിയ തസ്തികകള്‍ സൃഷ്ടിക്കും. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവില്‍ റിപ്പോർട്ട് കിട്ടിയിട്ടുണ്ട്. മറ്റെവിടെയെങ്കിലും ചികിത്സയ്ക്ക് പോയോ എന്ന സംശയത്തിന്റെ ആനുകൂല്യം നല്‍കിയുള്ള റിപ്പോർട്ട് ആണ് തന്നത്. പക്ഷേ അത് മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അനുവദിച്ച മെഡിക്കല്‍ കോളേജുകള്‍ രണ്ടെണ്ണം നിർത്തലാക്കിയെന്നും അത് പുനരാരംഭിക്കാൻ തീരുമാനമായെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഡിഎംഒയോട് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ച്‌ വീണ്ടും റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ഇൻജെക്ഷൻ എടുത്ത ആളെ കണ്ട് പിടിച്ചു കാര്യങ്ങള്‍ തിരക്കണം. അശ്രദ്ധ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടില്‍ നിന്ന് മനസ്സിലായത്. സംശയത്തിന്റെ ആനുകൂല്യം നല്‍കാനാകില്ല. ഹർഷിനയുടെ വിഷയം എല്ലാവർക്കും അറിയാവുന്നതാണ്. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ചർച്ചയാകും. കോഴിക്കോട് രണ്ട് ഫാക്കല്‍റ്റിമാർ കുട്ടികളെ പീഡിപ്പിച്ചു എന്ന ആരോപണം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷിച്ച്‌ അവർക്ക് കൗണ്‍സിലിംഗ് കൊടുക്കണം എന്നാണ് തീരുമാനം. ഈ പോസ്റ്റിന് ഫിറ്റ് ആണോ എന്ന് റിപ്പോർട്ട് നല്‍കാൻ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ചികിത്സ പിഴവുകള്‍ സംഭവങ്ങളുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകള്‍ തേടിയിരുന്നു. പരാതിക്കാർ ആവശ്യപ്പെട്ടാല്‍ ആ റിപ്പോർട്ടുകളിൻമേല്‍ പുനഃപരിശോധന ഉണ്ടാകും. ഒരുപാട് റിപ്പോർട്ടുകള്‍ തേടിയിരുന്നു. ഒന്നും കിട്ടിയതായി കാണാനില്ലെന്നും മന്ത്രി പറഞ്ഞു.

ശബരിമല വിഷയത്തില്‍ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നും തുടരണമെന്നുമാണ് ഈ യുഡിഎഫ് സർക്കാരിന്റെയും നിലപാട്. നിയന്ത്രണം ഒഴിവാക്കും. ബന്ധുക്കള്‍ക്ക് രോഗികളെ കാണാൻ 4 മുതല്‍ 6 വരെ സമയം നല്‍കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. 108 ആംബുലൻസ് ഒരിക്കലും നിയമനത്തില്‍ വെള്ളം ചേർക്കില്ല. നിയമം അനുസരിച്ചു മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു