Spread the love

ചില മാധ്യമങ്ങളില്‍ തന്നെയും സി.പി.ഐ.(എം) നേയും ലക്ഷ്യമിട്ട് വന്നിട്ടുള്ള വാർത്തകൾ പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് സി.പി.ഐ.(എം) സംസ്ഥാന സമിതി അംഗം വി ശിവൻകുട്ടി.

video
play-sharp-fill

ചില സി.പി.ഐ.(എം) നേതാക്കള്‍ ബി.ജെ.പിയില്‍ നിന്ന് പണം വാങ്ങി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയെ നേമത്ത് തോല്‍പ്പിച്ചു എന്ന രീതിയില്‍ പ്രചരിക്കുന്ന വാർത്തകള്‍ പാർട്ടിയെയും ലക്ഷക്കണക്കിന് വരുന്ന ആത്മാർത്ഥതയുള്ള അണികളെയും പൊതുസമൂഹത്തിന് മുന്നില്‍ അപമാനിക്കാനും താറടിച്ച്‌ കാണിക്കാനും ആണെന്നും അദ്ദേഹം വ്യക്തമാക്കി.

കടുത്ത രാഷ്ട്രീയ പോരാട്ടങ്ങളിലൂടെയും ജനകീയ ഇടപെടലുകളിലൂടെയും കടന്നുവന്ന പ്രസ്ഥാനമാണ് സി.പി.ഐ.(എം). പാർട്ടിയുടെ ആഭ്യന്തര ജനാധിപത്യത്തെയും ചർച്ചകളെയും തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച്‌, കള്ളക്കഥകള്‍ ചമച്ചുണ്ടാക്കുന്നത് ഒരു മാധ്യമധർമ്മത്തിനും ചേർന്നതല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരം വ്യാജവാർത്തകള്‍ നല്‍കി പാർട്ടിക്കുള്ളില്‍ ഭിന്നതയുണ്ടാക്കാമെന്നോ, അണികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാമെന്നോ ആരും കരുതേണ്ട. പാർട്ടിയുടെ ജനകീയ അടിത്തറ തകർക്കാൻ ബോധപൂർവ്വം നടത്തുന്ന ഇത്തരം കള്ളപ്രചരണങ്ങളെയും ദുഷ്ടലാക്കോടെയുള്ള മാധ്യമ അജണ്ടകളെയും ജനങ്ങള്‍ തള്ളിക്കളയും. ഇതിന് പിന്നിലെ ഗൂഢാലോചനയെയും കള്ളപ്രചരണങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്ന് മുഴുവൻ സഖാക്കളോടും പൊതുജനങ്ങളോടും വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.