Spread the love

കൊല്ലത്ത് നേവി ഉദ്യോഗസ്ഥനായ യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. ചിതറ ഐരകുഴി സ്വദേശി 25കാരനായ അബിൻ കൃഷ്ണ ആണ് മരിച്ചത്. കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. കൊല്ലം കടയ്ക്കലിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അബിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

video
play-sharp-fill