Spread the love

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നരേന്ദ്രമോദിയുടെ വലിയ ആരാധകനാണ് താനെന്നും ഇന്ത്യയ്ക്ക് തന്നെ വിശ്വസിക്കാമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ സ്വാതന്ത്ര്യദിനാഘോഷവുമായി അനുബന്ധിച്ച് ഡൽഹിയിലെ യുഎസ് എംബസിയിൽ നടന്ന പരിപാടിയിലാണ് ട്രംപ് സംസാരിച്ചത്. നരേന്ദ്ര മോദിയെ തനിക്ക് ഇഷ്ടമാണെന്നും തന്റെ സുഹൃത്താണെന്നും പറഞ്ഞ ട്രംപ് ഇന്ത്യക്ക് തന്നെ 100 ശതമാനം വിശ്വസിക്കാം എന്നും കൂട്ടിച്ചേർത്തു. ‌‌‌‌ഇന്ത്യയുടെ ഏത് ആവശ്യത്തിനും അമേരിക്കയെ ആദ്യം വിളിക്കാം എന്നും ട്രംപ് പറഞ്ഞു.

video
play-sharp-fill

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ പ്രതിനിധീകരിച്ച് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അമേരിക്കയിലേക്ക് ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെ മോദിയെ പുകഴ്ത്തി ട്രംപ് രം​ഗത്തെത്തുന്നത്. അതേസമയം മാർക്കോ റൂബിയോയുടെ ഇന്ത്യൻ പര്യടനം തുടരുന്നു. റൂബിയോ ഇന്ന് ആഗ്രയിലെ താജ്മഹൽ സന്ദർശിക്കും. രാവിലെ ഒൻപതരയോടെ എത്തുന്ന റൂബിയോ ഒരുമണിക്കൂർ നേരമാണ് താജ്മഹലിൽ ചെലവിടുക. എന്നാൽ ഈ സമയം എല്ലാ വിനോദസഞ്ചാരികൾക്കും താജ്മഹലിൽ പ്രവേശനം അനുവദിക്കും. ഉച്ചയോടെ റൂബിയോ രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിൽ എത്തും. വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ റൂബിയോ സന്ദർശനം നടത്തും.