
കൊല്ലം: ചാത്തന്നൂരിൽ ബി ജെ പി പ്രവർത്തകനും ഫോട്ടോഗ്രാഫറുമായ വരിഞ്ഞം സുന്ദരൻമുക്ക് സ്വദേശി രാജീവിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. ഇന്നലെ ജോലി കഴിഞ്ഞ് സ്റ്റുഡിയോ അടച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് രാജീവിന് നേരെ ആക്രമണമുണ്ടായത്.
ആക്രമണത്തിൽ രാജീവിന്റെ തോളിനാണ് കുത്തേറ്റത്.
വരിഞ്ഞം സ്വദേശി മൊട്ട വിഷ്ണു എന്ന വിഷ്ണു ആണ് ആക്രമിച്ചതെന്ന് ബി ജെ പി നേതാക്കൾ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡി വൈ എഫ് ഐ രാഷ്ട്രീയ പശ്ചാത്തലമുള്ള വിഷ്ണു, രാഷ്ട്രീയ വൈരാഗ്യം കൊണ്ടാണ് ആക്രമിച്ചതെന്നും ബി ജെ പി ആരോപിച്ചു.
പരിക്കേറ്റ രാജീവിനെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാണെന്നും ഉടൻ തന്നെ പിടിയിലാകുമെന്നും പൊലീസ് വ്യക്തമാക്കി.







