Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ പ്രവേശന നടപടികൾ ഇന്ന് ആരംഭിക്കും.

video
play-sharp-fill

ഏകജാലക സംവിധാനം വഴി ഓൺലൈനായി വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാം.

4,10,456 വിദ്യാർഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതി ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി, അലോട്ട്‌മെൻറ് സമയക്രമം എന്നിവ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടില്ല.

3,60,844 സീറ്റുകളാണ് ഇത്തവണ പ്ലസ് വണ്ണിൽ ലഭ്യമായിട്ടുള്ളത്.

കഴിഞ്ഞവർഷം അരലക്ഷത്തിലധികം സീറ്റുകൾ ഒഴിഞ്ഞുകിടന്ന പശ്ചാത്തലത്തിൽ അലോട്ട്‌മെൻറ് നടപടികൾ പരിശോധിച്ചതിന് ശേഷമായിരിക്കും അധിക സീറ്റുകൾ അനുവദിക്കുക.