
മേടം
കാര്യങ്ങളില്‍ പ്രതീക്ഷിച്ച പുരോഗതി ഉണ്ടാകാതെ വരാം. ചെറിയ തർക്കങ്ങളും നിരാശകളും മനസ്സിനെ അലട്ടിയേക്കാം.
വാഹനയാത്രകളില് ശ്രദ്ധ വേണം. ഇരുചക്രവാഹന യാത്രകള്‍ പൊതുവേ അനുകൂലമാകും.
ഇടവം: അലച്ചിലും ചെലവുകളും വർധിക്കാനിടയുണ്ട്. വിദ്യാഭ്യാസം, പരീക്ഷ, പ്രവേശനം തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. യാത്രകള്‍ പ്രതീക്ഷിച്ച ഫലം നല്കണമെന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിഥുനം: വിജയവും അംഗീകാരവും കൈവരും. ആരോഗ്യനില തൃപ്തികരമായിരിക്കും. സുഗമമായ യാത്രകളും ഇഷ്ടകാര്യങ്ങള്‍ പൂർത്തിയാകുന്നതും സന്തോഷം പകരും.
കർക്കടകം: സാമ്പത്തിക കാര്യങ്ങളില്‍ ചില തടസ്സങ്ങള്‍ നേരിടാം. ആഗ്രഹങ്ങള്‍ വൈകിപ്പോകാനും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. വായ്പ സംബന്ധിച്ച ശ്രമങ്ങള്‍ മാറ്റിവയ്ക്കുന്നത് നല്ലത്.
ചിങ്ങം: മത്സരങ്ങളിലും ജോലിയിലും നേട്ടങ്ങള്‍ നേടാം. സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചകളും ആഘോഷങ്ങളും മനസ്സിന് സന്തോഷം നല്‍കും. വിനോദയാത്രകള്‍ക്ക് സാധ്യത തെളിയും.
കന്നി: ചില കാര്യങ്ങളില്‍ നിരാശയും മാനസിക സമ്മർദവും അനുഭവപ്പെടാം. ആരോഗ്യവും യാത്രകളും സംബന്ധിച്ച് ജാഗ്രത പാലിക്കുക. വാഹനമോടിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം.
തുലാം: പുതിയ അവസരങ്ങള്‍ ജീവിതത്തിലേക്ക് കടന്നുവരും. തൊഴില്‍, ബിസിനസ് മേഖലകളില്‍ നേട്ടങ്ങളും ലാഭവും പ്രതീക്ഷിക്കാം. ആരോഗ്യവും ആത്മവിശ്വാസവും വർധിക്കും.
വൃശ്ചികം: തൊഴില്‍ മേഖലയില്‍ മികച്ച മുന്നേറ്റത്തിന് സാധ്യത. സ്ഥാനക്കയറ്റമോ പുതിയ അവസരങ്ങളോ ലഭിക്കാം. ഉദ്യോഗാർത്ഥികള്‍ക്ക് അനുകൂല സമയം.
ധനു: സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷ്മത ആവശ്യമാണ്. ചില കാര്യങ്ങളില്‍ തടസ്സങ്ങളും ശത്രുക്കളുടെ ഇടപെടലും ഉണ്ടാകാം. ആരോഗ്യകാര്യങ്ങളിലും ശ്രദ്ധ വേണം.
മകരം; പ്രതീക്ഷിച്ച കാര്യങ്ങള്‍ വൈകിപ്പോകാൻ സാധ്യത. ഉത്സാഹക്കുറവും പ്രവർത്തനമന്ദ്യവും അനുഭവപ്പെടാം. പ്രധാന തീരുമാനങ്ങള്‍ തിടുക്കത്തില്‍ എടുക്കാതിരിക്കുക.
കുംഭം: സാമ്പത്തിക നേട്ടങ്ങളും അംഗീകാരവും ലഭിക്കുന്ന ദിനം. കുടിശ്ശിക തുകകള്‍ തിരിച്ചുകിട്ടാൻ സാധ്യതയുണ്ട്. എതിരാളികളുടെ സ്വാധീനം കുറയും.
മീനം: തൊഴില്‍, ആരോഗ്യം, മത്സരങ്ങള്‍ എന്നിവയില്‍ അനുകൂല ഫലങ്ങള്‍ ലഭിക്കും. പുതിയ അവസരങ്ങള്‍ തുറന്നുകിട്ടുകയും ആത്മവിശ്വാസം വർധിക്കുകയും ചെയ്യും.







