Spread the love

തിരുവനന്തപുരം: വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി സ്കൂൾ വാഹനങ്ങളിലെ ജീവനക്കാരുടെ നിയമനത്തിൽ കർശന നിയന്ത്രണങ്ങളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്.

video
play-sharp-fill

ഇനി മുതൽ സ്കൂൾ ബസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) നിർബന്ധമാക്കി.

ക്രിമിനൽ പശ്ചാത്തലമുള്ളവർ സ്കൂൾ വാഹനങ്ങളിൽ ജോലി ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണ് പുതിയ നീക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർദേശങ്ങൾ ലംഘിക്കുന്ന സ്കൂൾ അധികൃതർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി.

പുതിയ ഉത്തരവിലെ പ്രധാന നിർദേശങ്ങൾ

ക്രിമിനൽ പശ്ചാത്തലം ഒഴിവാക്കണം. മയക്കുമരുന്ന് ഉപയോഗം, മദ്യപിച്ചുള്ള വാഹനമോടിക്കൽ,

ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾ എന്നിവയിൽ ഉൾപ്പെട്ടവരെ യാതൊരു കാരണവശാലും സ്കൂൾ വാഹനങ്ങളിൽ നിയോഗിക്കരുത

സ്കൂൾ ബസിലെ ഡ്രൈവർമാർക്ക് കുറഞ്ഞത് 10 വർഷത്തെ ഡ്രൈവിംഗ് പരിചയമുണ്ടെന്ന് സ്കൂൾ അധികൃതർ ഉറപ്പുവരുത്തണം.

സ്കൂൾ കുട്ടികളുമായി പോകുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് ഓരോ മൂന്ന് മാസം കൂടുമ്പോഴും മോട്ടോർ വാഹന വകുപ്പ് (MVD) കൃത്യമായി പരിശോധിക്കണം.

എൽ.കെ.ജി, യു.കെ.ജി, പ്രൈമറി തലങ്ങളിലെ കുട്ടികൾ യാത്ര ചെയ്യുന്ന ബസുകളിൽ പരിശീലനം

ലഭിച്ച വനിതാ അറ്റൻഡർമാരുടെ സേവനം ഉറപ്പാക്കണം.കുട്ടികളുടെ മാനസികാവസ്ഥ കൈകാര്യം ചെയ്യുക,

അപകടമുണ്ടായാൽ പ്രഥമശുശ്രൂഷ നൽകുക തുടങ്ങിയ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകണം.

അധ്യയന വർഷത്തിനിടയിൽ ജീവനക്കാർ ജോലി ഉപേക്ഷിച്ചു പോകുന്നത് തടയാൻ, ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്താൻ സംവിധാനമൊരുക്കണം.

പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി കുട്ടികളുടെ സുരക്ഷ നൂറ് ശതമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ പുതിയ ഉത്തരവ്.