
കൊച്ചി: അൻസിബ ഹസന്റെ ആരോപണങ്ങളില്‍ ടിനി ടോമിനെ പിന്തുണച്ച് നടി പ്രിയങ്ക അനൂപ്.
ടിനിയെ കീറി മുറിക്കാൻ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞ പ്രിയങ്ക നടനൊപ്പമുണ്ടാകുമെന്നും വ്യക്തമാക്കി.
ടിനിക്കെതിരെ നടക്കുന്നത് വ്യക്തിഹത്യയാണെന്നും അൻസിബയ്ക്ക് എന്തെങ്കിലും പറയാനുണ്ടായിരുന്നെങ്കില്‍ അത് അമ്മയില്‍ പറയണമായിരുന്നെന്നും അവർ കുറ്റപ്പെടുത്തി.
” നമുക്ക് ഒരുപാട് ഉപകാരങ്ങള്‍ ചെയ്യുന്ന ഒരാളാണ് ടിനി. അംഗങ്ങള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്ന സമയത്താണ് ഇങ്ങനെയൊരു വാർത്ത കണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞങ്ങള്‍ എപ്പോഴും പറഞ്ഞിട്ടുണ്ട്. അമ്മ എന്ന് പറയുന്ന അസോസിയേഷനില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അമ്മയില്‍ തീർക്കണം. ഇതുപോലെ മാദ്ധ്യമങ്ങളില്‍ പോയി പറയാനാണെങ്കില്‍ ഞങ്ങള്‍ക്കൊക്കെ ഒരുപാട് പറയാനുണ്ടാകും.
ഞങ്ങള്‍ അതൊന്നും പറയാൻ തീരുമാനിച്ച ആളല്ല. ടിനിയെക്കുറിച്ച് പറയാനാണെങ്കില്‍ അദ്ദേഹം എന്റെ സഹപ്രവർത്തകനാണ്. എന്റെ ഭർത്താവിന്റെയും സഹപ്രവർത്തകനാണ്. ഒരുപാട് വർഷം കൊണ്ട് കണ്ടുകൊണ്ടിരിക്കുന്ന ആളാണ്.
വ്യക്തിപരമായി ഒരാളെ കീറി മുറിക്കാൻ ഞങ്ങള്‍ സമ്മതിക്കില്ല. ഞങ്ങളെല്ലാവരും ടിനിയുടെ കൂടെ തന്നെ നില്‍ക്കും. കാരണം ഒരു തെറ്റും ചെയ്യാത്ത ഒരാളെ അങ്ങനെ ശിക്ഷിക്കാൻ പാടില്ല” – പ്രിയങ്ക പറഞ്ഞു.







