
പത്തനംതിട്ട: സിപിഎം കോന്നി ഏരിയ കമ്മിറ്റി യോഗത്തില്‍ പിണറായി വിജയനും എം വി ഗോവിന്ദനുമെതിരെ രൂക്ഷ വിമർശനം.
കോന്നിയിലെ പൊതുസമ്മേളനത്തില്‍ വീട്ടില്‍ പോയി ചോദിക്കാൻ പറഞ്ഞ പിണറായിയുടെ പരാമർശം സംസ്ഥാനത്ത് ആകെ വലിയ തിരിച്ചടിയായെന്ന് ഏരിയ കമ്മിറ്റി യോഗത്തില്‍ വിമർശനമുയർന്നു.
ഇതുമൂലം ഒരു ബൂത്തില്‍ കുറഞ്ഞത് 20 വോട്ട് വീതമാണെന്നും സംസ്ഥാനത്താകെ നഷ്ടമായെന്നും വിമർശനമുണ്ടായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എംവി ഗോവിന്ദൻ ഭാര്യക്ക് തളിപറമ്പ് സീറ്റ് വാങ്ങി നല്‍കുകയായിരുന്നു. എന്നാല്‍ പാർട്ടിയെ മറന്നുള്ള നടപടി സംസ്ഥാനത്താകെ എണ്ണമറ്റ സീറ്റുകള്‍ നഷ്ടമാക്കി. കോന്നിയില്‍ കെയു ജനീഷ് കുമാർ കഷ്ടിച്ച് കടന്നു കൂടുകയായിരുന്നു.
യുഡിഎഫ് സ്ഥാനാർത്ഥിക്ക് ഒരാഴ്ച കൂടി സമയം കിട്ടിയിരുന്നെങ്കില്‍ 15000 വോട്ടുകള്‍ക്ക് തോല്‍ക്കുമായിരുന്നു. അങ്ങനെയെങ്കില്‍ പത്തനംതിട്ട ജില്ലയില്‍ സമ്പൂർണ്ണ പരാജയം എല്‍ഡിഎഫ് നേരിടേണ്ടി വരുമായിരുന്നുവെന്നും സിപിഎം സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണമെന്നും വിമർശനം ഉയർന്നു.
തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സംസ്ഥാനത്താകെ എംവി ഗോവിന്ദനും പിണറായിക്കുമെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.







