
നെടുങ്കണ്ടം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഫേസ്ബുക്കില്‍ അപകീർത്തികരമായ പോസ്റ്റിടുകയും വ്യക്തിഹത്യ ചെയ്യുന്ന രീതിയില്‍ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്ത കെഎസ്ആർടിസി ഡ്രൈവറെ സർവീസില്‍ നിന്നും സസ്പെൻഡ് ചെയ്തു.
കെഎസ്ആർടിസി ഇടുക്കി നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവറായ എസ്. സുനില്‍കുമാറിനെതിരെയാണ് വകുപ്പുതലത്തില്‍ അടിയന്തര അച്ചടക്ക നടപടി സ്വീകരിച്ചത്.
പൊതുജന മധ്യത്തില്‍ സർക്കാരിന്റെയും കെഎസ്ആർടിസി കോർപ്പറേഷന്റെയും അന്തസ്സിന് കളങ്കം വരുത്തുന്ന രീതിയില്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ചതിനാണ് ഡ്രൈവർക്കെതിരെ നടപടിയുണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട സുനില്‍കുമാർ, മുഖ്യമന്ത്രിയെ മോശം രീതിയില്‍ ചിത്രീകരിക്കുന്നതിനായി മോർഫ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു.
സർക്കാർ ഉദ്യോഗസ്ഥർ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ് ഡ്രൈവറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പ്രാഥമികമായി വിലയിരുത്തി. തുടർന്നാണ് നെടുങ്കണ്ടം യൂണിറ്റിലെ സുനില്‍കുമാറിനെ അന്വേഷണവിധേയമായി അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ കെഎസ്ആർടിസി അധികൃതർ ഉത്തരവിട്ടത്.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.







