
ഹൈദരാബാദ്: തെലുങ്കാനയിലെ ഖമ്മം ജില്ലയില്‍ ഇന്ഷ്വറൻസ് തുക തട്ടിയെടുക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് കസ്റ്റഡിയില്‍. ഇലക്‌ട്രിക്കല്‍ കോണ്‍ട്രാക്ടർ ശിവാജിയാണ് ഭാര്യ ഗുഗുലോത് മീനാക്ഷി (28) യെ കൊലപ്പെടുത്തിയത്.
ആദ്യം ആത്മഹത്യയെന്ന് കരുതിയ സംഭവത്തില്‍, ഗുഗുലോതിന്റെ കുടുംബം ശിവാജിക്കെതിരെ പോലീസില്‍ പരാതി നല്‍ക്കുകയായിരുന്നു. ഇതേ തുടർന്ന് ശിവാജിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇയാള്‍ക്ക് 80 ലക്ഷത്തോളം രൂപയുടെ ഭവനവായ്പ ഉള്‍പ്പെടെ കടുത്ത സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഗുഗുലോതിന്റെ പേരില്‍ ഒരു കോടി രൂപയുടെ ഇൻഷ്വറൻസ് പോളിസി ഉണ്ടായിരുന്നുവെന്നും യുവതി മരിച്ചാല്‍ കടമെല്ലാം തീരുമെന്നും പറഞ്ഞ് ഇയാള്‍ സ്ഥിരം ഭീഷണിപ്പെടുത്തുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

14 വർഷം മുന്പ് വിവാഹിതരായ ഇരുവർക്കും രണ്ട് ആണ്‍മക്കളുണ്ട്. ഗാർഹിക പീഡനത്തിനും ദൂരുഹ മരണത്തിനും നിലവില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.







