
അമ്പലപ്പുഴ:വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ മുൻസിപ്പൽ ബീച്ച് വാർഡിൽ പൂന്ത്രശ്ശേരി വീട്ടിൽ അലോഷ്യസ് (59) ആണ് മരിച്ചത്.
ശനിയാഴ്ച പുലർച്ചെ കൈരളി വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ ഇദ്ദേഹം രാവിലെ പത്തരയോടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ചേർന്ന് അലോഷ്യസിനെ ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ: ആഗ്നസ്. മക്കൾ: ആഞ്ജലിന, ജെയിൻ. മരുമക്കൾ: സ്റ്റാലിൻ, പ്രവീൺ. സംസ്കാരം ഞായറാഴ്ച പകൽ രണ്ടിന് ആലപ്പുഴ വട്ടയാൽ സെന്റ് പീറ്റേഴ്സ് ചർച്ച് സെമിത്തേരിയിൽ നടക്കും.







