Spread the love

ബെംഗളൂരു: മഡിവാളയിൽ മലയാളി യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ ഒന്നാം പ്രതി ഹൈനസ് അറസ്റ്റിലായി. കേരളത്തിൽ നിന്ന് കർണാടക പൊലീസാണ് ഇയാളെ പിടികൂടിയത്. വയനാട്ടിൽ നിന്നാണ് അറസ്റ്റ് നടന്നതെന്ന സൂചനകളുണ്ടെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. പ്രതിയെ ബെംഗളൂരുവിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

video
play-sharp-fill

മെയ് 12ന് മഡിവാളയിലെ താമസസ്ഥലത്ത് വെച്ച് 20 വയസുള്ള മലയാളി യുവതിയെ ഹൈനസ് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. മെയ് 13ന് യുവതിയും സുഹൃത്തുക്കളും പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും മഡിവാള പൊലീസ് ആദ്യം കേസെടുക്കാൻ തയ്യാറായില്ലെന്നും പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയെന്നുമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. പ്രതി യുവതിയെ നേരിട്ട് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

ഇന്നലെ വൈകിട്ടാണ് ഹൈനസിനെ അറസ്റ്റ് ചെയ്തതെന്ന് കർണാടക പൊലീസ് അറിയിച്ചു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങുമോ എന്ന കാര്യത്തിൽ കോടതിയിലെ തുടർനടപടികൾക്ക് ശേഷമേ വ്യക്തത വരൂ. കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group