
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്മാർ പ്രതിഷേധക്കാരെ മർദിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തും.
ആലപ്പുഴ എംഎല്‍എ എ.ഡി തോമസ്, യൂത്ത് കോണ്‍ഗ്രസ് നേതാവ് അജയ് ജോയല്‍ കുര്യാക്കോസ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തുക. സംഭവത്തില്‍ ഗണ്‍മാൻമാരുടെ മൊഴിയും ഉടൻ രേഖപ്പെടുത്താൻ ആണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ഗണ്‍മാൻമാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചത് ചട്ടവിരുദ്ധമാണെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം എസ്‌ഐടിയുടെ പ്രാഥമിക കണ്ടെത്തല്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല് പൊലീസുകാർ ചട്ടം ലംഘിച്ചു. പ്രതിഷേധക്കാരെ ലോക്കല്‍ പൊലീസ് നിയന്ത്രിച്ചിരുന്നു. മാറ്റിനിർത്തിയ പ്രതിഷേധക്കാരെ മർദിക്കേണ്ട സാഹചര്യമുണ്ടായില്ല.
മർദിക്കാൻ ഉപയോഗിച്ച ലാത്തിക്ക് സമാനമായ വടിയും ചട്ടവിരുദ്ധമാണ്. ഗണ്‍മാന്മാരുടെ ചുമതലയില്‍പ്പെടാത്ത കാര്യങ്ങളാണ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് ദിവസത്തിനുള്ളില്‍ എസ്‌ഐടി റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കും.







