
കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്ന പുതിയ ആശയമായ കോക്ക്റോച്ച് ജനത പാര്‍ട്ടിക്ക് പിന്തുണയേറുന്നു. കോക്ക്റോച്ച് മൂവ്മെന്റിന് പിന്തുണയുമായി യുവ എംഎല്‍എമാരായ വികെ സനോജ്, അബിന്‍ വര്‍ക്കി, പികെ നവാസ്, ടിപി അഷ്റഫ് അലി, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സെക്രട്ടറി പിഎസ് സഞ്ജീവ് അടക്കമുള്ളവര്‍ രംഗത്തെത്തി. രാജ്യത്തെ ഭരണാധികാരികളോട് യുവാക്കള്‍ക്ക് കടുത്ത അമര്‍ഷം ഉണ്ടെന്നതിന്റെ പ്രതിഫലനമാണ് കോക്ക്റോച്ച് മൂവ്മെന്റ് എന്ന് വികെ സനോജ് പറഞ്ഞു.
സിജെപിക്ക് പിന്നില്‍ അണിനിരക്കുന്ന ആളുകളുടെ എണ്ണം ഗൗരവമായി തന്നെ കാണണം. ഇവര്‍ മുന്നോട്ടുവെയ്ക്കുന്ന മുദ്രാവാക്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. സിജെപിക്ക് നേതൃത്വം കൊടുത്ത ആളെ ജാതിപറഞ്ഞ് ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. വംശീയമായി അധിക്ഷേപിക്കുന്നതും അക്കൗണ്ടുകള്‍ പൂട്ടുന്നതും ജനാധിപത്യത്തിന്റെ രീതിയല്ല. കേന്ദ്രസര്‍ക്കാര്‍ ഭയത്തോടെയാണ് ഇതിനെ കാണുന്നത്. സിജെപി മുന്നോട്ടുവെച്ച മുദ്രാവാക്യം കേന്ദ്രത്തിനെതിരായ ശക്തമായ ആശയമാണ്. ഉത്തരവാദിത്വപ്പെട്ട കേന്ദ്രമന്ത്രിമാര്‍ സംവാദത്തിന് തയ്യാറാകണം. ഔദ്യോഗികമായി മറുപടി നല്കാന് തയ്യാറാകണമെന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. നീക്കങ്ങളില്‍ നിന്ന് കേന്ദ്രം പിന്മാറി ഇവര്‍ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണം. ജനാധിപത്യം എപ്പോഴൊക്കെ അപകടകരമായിട്ടുണ്ടോ അപ്പോഴൊക്കെ വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. മൂവ്മെന്റ് തള്ളിക്കളയില്ല. അങ്ങനെ ഒരു മൂവ്മെന്റ് തെറ്റായ കാര്യമല്ല. അവരുടെ തുടര്‍ നിലപാട് പോലെയായിരിക്കും ബാക്കി കാര്യങ്ങള്‍. അവരുടെ ഭാവി നിലപാട് എന്തായിരിക്കും എന്നത് ഗൗരവമായി കാണണമെന്നും വികെ സനോജ് പറഞ്ഞു.
സിജെപി മുന്നോട്ടുവെയ്ക്കുന്ന ആശയത്തെ പിന്തുണയ്ക്കുന്നതായി അബിന്‍ വര്‍ക്കി പറഞ്ഞു. കേന്ദ്രത്തിന്റെ പല നിലപാടുകളിലും അസ്വസ്ഥരായ അനേകം പേരുണ്ട്. അവര്‍ മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങള്‍ പ്രധാനപ്പെട്ടതാണ്. കേന്ദ്രത്തിന് അവരെ ഭയമാണ്. കൊള്ളേണ്ടിടത്ത് കൊണ്ടതുകൊണ്ടാണ് അക്കൗണ്ടുകള്‍ അടക്കം പൂട്ടിക്കുന്ന നടപടികളുണ്ടാകുന്നതെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. കോക്ക്റോച്ച് പോലെയുള്ള മുന്നേറ്റങ്ങള്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് ടിപി അഷ്റഫലി പറഞ്ഞു. കോക്ക്റോച്ച് മൂവ്മെന്റുകള്‍ ഉണ്ടാകണം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഓഡിറ്റ് ചെയ്യണം. ബിജെപി ഭരണത്തിന്റെ ഓഡിറ്ററായി കോക്ക്റോച്ച് വരികയാണെങ്കില്‍ വരട്ടെ. എലിയെ പേടിച്ച് ഇല്ലം ചുടുക എന്നതുപോലെയാണ് കോക്ക്റോച്ചിനെ പേടിച്ച് എക്സ് അക്കൗണ്ടുകള്‍ പൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







