Spread the love

കണ്ണൂർ: മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷവും പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിലെ പൊലീസ് സുരക്ഷ തുടരുന്നു.
പത്ത് വർഷത്തോളമായി പാണ്ഡ്യാലമുക്കിലെ വീട്ടില്‍ റെസിഡന്റ് ഡ്യൂട്ടിയിലുള്ള പൊലീസുകാർ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ജോലി ചെയ്യുകയാണെന്ന പരാതിയും ഉയരുന്നുണ്ട്.

video
play-sharp-fill

പിണറായി വിജയനും കുടുംബവും നിലവില്‍ തിരുവനന്തപുരത്താണ് താമസം തുടരുന്നത്. ഇതിനിടെ കണ്ണൂരിലെ വീട് അടച്ചിട്ട നിലയിലായിട്ടും പൊലീസ് കാവല്‍ തുടരുകയാണ്. വീടിന് മുന്നില്‍ സ്ഥിരമായി പൊലീസ് ജീപ്പും ഉദ്യോഗസ്ഥരും നിയോഗിച്ചിരിക്കുകയാണ്.

വെയിലും മഴയും അതിജീവിച്ചാണ് പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടി നിർവഹിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. വിശ്രമിക്കാനോ ശുചിമുറി ഉപയോഗിക്കാനോ ആവശ്യമായ സൗകര്യങ്ങള്‍ ഇവിടെയില്ലെന്നും ആരോപണമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപത്തെ ത്രിവേണി സൂപ്പർമാർക്കറ്റിലെ ശൗചാലയമാണ് ഉദ്യോഗസ്ഥർ ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്നതെന്നും വിവരമുണ്ട്.