
കോട്ടയം: നടക്കാതെ പോയ സില്‍വർ ലൈനിൻ്റെ പ്രതീകമായ മഞ്ഞക്കുറ്റികള്‍ മറ്റ് ആവശ്യത്തിന് ഉപയോഗിക്കാൻ സർക്കാർ.
സില്‍വർലൈൻ പദ്ധതി റദ്ദാക്കിയ സാഹചര്യത്തില്‍ 11ജില്ലകളിലായി സ്ഥാപിച്ചിരുന്ന 7,000ഓളം മഞ്ഞക്കുറ്റികള്‍ മറ്റേതെങ്കിലും ആവശ്യത്തിന് ഉപയോഗിക്കാനാവുമോയെന്ന് സർക്കാർ പരിശോധിക്കുന്നു. ഇതിനായി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്ന് മന്ത്രി എ.പി.അനില്‍കുമാർ വ്യക്തമാക്കിയിരുന്നു.
1.62കോടി ചെലവിലാണ് മഞ്ഞക്കുറ്റികള്‍ സ്ഥാപിച്ചത്. എത്രയും വേഗം ഇവ പിഴുതുമാറ്റും.
വില്ലേജ് ഓഫീസർമാർക്കാകും മഞ്ഞക്കുറ്റികള്‍ സൂക്ഷിക്കാനുള്ള ചുമതല.
ശബരി റെയില്‍ പദ്ധതിക്കായി ഇനിയും സ്ഥലം ഏറ്റെടുക്കാൻ ഉണ്ട്. ഇത്തരം പദ്ധതികള്‍ക്കായി മഞ്ഞക്കുറ്റി ഉപയോഗിക്കാൻ സാധിക്കും. പദ്ധതി ഉപേക്ഷിച്ച സാഹചര്യത്തില്‍ നാട്ടുകാർ പലയിടത്തും മഞ്ഞക്കുറ്റി സ്വയം പിഴുതു എറിയുന്നുണ്ട്.
കുടിയൊഴിപ്പിക്കലിന്റെ വക്കിലെത്തിയ കുടുംബങ്ങള്‍ക്ക് ഇപ്പോഴും ഭീതി സമ്മാനിക്കുന്നതാണ് മഞ്ഞ കുറ്റികള്‍.
വീടിൻ്റെ അടുക്കളയില്‍ പോലും മഞ്ഞക്കുറ്റി സ്ഥാപിക്കപ്പെട്ടു. മഞ്ഞക്കുറ്റി സ്ഥാപിക്കാൻ കെ റെയില്‍ ഉദ്യോഗസ്ഥരും പോലീസും എത്തി സൃഷ്ടിച്ചത് ഭീകരാന്തരീക്ഷമായിരുന്നു. പോലീസിനെ തടയാൻ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യാൻ ഉള്ള ശ്രമങ്ങള്‍ പോലും ഉണ്ടായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൃദ്രോഗികളെ പോലീസ് തല്ലിച്ചതച്ചു. നാടെങ്ങും പ്രതിഷേധം ശക്തമായതോടെ മഞ്ഞക്കുറ്റിയിടല്‍ നിർത്തിവെക്കേണ്ടിവന്നു.
കേന്ദ്രസർക്കാരിന്റെ അനുമതി പദ്ധതിക്ക് കിട്ടാതെ വന്നതോടെ സില്‍വർ ലൈൻ വിസ്മൃതിയിലാണ്ടു. പക്ഷേ പദ്ധതി നടപ്പാകില്ലെന്ന് ഉറപ്പായിട്ടും ഡീ നോട്ടിഫിക്കേഷൻ നടത്താൻ എല്‍ഡിഎഫ് സർക്കാർ തയ്യാറായിരുന്നില്ല. ഇതോടെ കേസും കോടതിയുമായി ജലം വലഞ്ഞു.
യുഡിഎഫ് സർക്കാർഎത്തി രണ്ടാം രണ്ടാം മന്ത്രിസഭാ യോഗത്തിലാണ് യോഗത്തിലാണ് പദ്ധതി റദ്ദാക്കി ഡി നോട്ടിഫൈ ചെയ്യുമെന്നും പ്രതിഷേധക്കാർക്കെതിരെ എടുത്ത കേസുകള്‍ പിൻവലിക്കുമെന്നും അറിയിച്ചത്.
തലചായ്ക്കാന്‍ സുരക്ഷിത ഇടമൊരുങ്ങിയതിനൊപ്പം സില്‍വര്‍ ലൈന്‍ പദ്ധതി തന്നെ പൂര്‍ണമായി ഉപേക്ഷിക്കപ്പെടുന്നു എന്ന പ്രഖ്യാപനം എത്തുമ്പോള്‍ സമരഭൂമിയില്‍ ഉയരുന്നത് ജനശക്തിയുടെ വിജയവിളംബരമാണ്.
കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയില്‍ കഴിഞ്ഞിരുന്നവരുടെ കണ്ണുകളില്‍ ഇപ്പോള്‍ വഴിഞ്ഞൊഴുകുന്നത് ഭയത്തിന്റെയല്ല, മറിച്ച് അതിജീവനത്തിന്റെ സന്തോഷക്കണ്ണീരാണ്.
കെ-റെയില്‍ സമരത്തിനുണ്ടായ വിജയം ആത്യന്തികമായി ജനങ്ങളുടെ വിജയമാണ്. കക്ഷിരാഷ്ട്രീയത്തിനും ജാതിമത ചിന്തകള്‍ക്കും അതീതമായി ജനങ്ങള്‍ ഒത്തൊരുമിച്ച് നിന്ന് സമരം ചെയ്താല്‍ നേടാനാവാത്തതായി ഒന്നുമില്ലെന്ന യാഥാര്‍ഥ്യത്തെയാണ് ഈ വിജയം അടിവരയിടുന്നത്. വിജയാഘോഷത്തിന്റെ പ്രതീകമായി കെ റെയില്‍ സമര സമിതി ഇന്നു കോട്ടയത്ത് വിക്ടറി ഡേ ആഘോഷിക്കുന്നുണ്ട്.







