
ഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയും ഹോർമുസ് കടലിടുക്കിലെ ഉപരോധവും ഊർജ്ജ വിതരണത്തെ ബാധിക്കുന്ന പശ്ചാത്തലത്തില്‍ ബദല്‍ ഇന്ധന മാർഗ്ഗങ്ങള്‍ തേടാൻ നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
സമ്പൂർണ മന്ത്രിസഭാ യോഗത്തിലാണ് നിർദേശം. എല്‍പിജിക്ക് പകരമായി ബയോഗ്യാസ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.
പരിഷ്കരണ നടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മന്ത്രിസഭ പുനസംഘടനയെക്കുറിച്ച് യോഗത്തില്‍ അദ്ദേഹം സൂചന നല്‍കിയില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുഎഇ, നാല് യൂറോപ്യൻ രാജ്യങ്ങള്‍ എന്നിവടങ്ങളിലെ സന്ദർശനത്തിന് ശേഷം തിരിച്ചെത്തിയ ഉടനെയായിരുന്നു പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ മാരത്തോണ്‍ യോഗം ചേർന്നത്. ‘വികസിത് ഭാരത് 2047’ എന്നത് വെറുമൊരു വാഗ്ദാനമല്ല, മറിച്ച് രാജ്യത്തോടുള്ള പ്രതിബദ്ധതയാണെന്ന് പ്രധാനമന്ത്രി യോഗത്തില്‍ ഓർമ്മിപ്പിച്ചു.
ഭരണ പരിഷ്കാരങ്ങള്‍ കൂടുതല്‍ ഊർജ്ജസ്വലമായി നടപ്പിലാക്കാൻ അദ്ദേഹം മന്ത്രിമാരോട് ആവശ്യപ്പെട്ടു. മുൻകാലങ്ങളിലെ നേട്ടങ്ങളില്‍ തൃപ്തിപ്പെട്ടിരിക്കുകയോ വീഴ്ചകളില്‍ ഖേദിക്കുകയോ ചെയ്യാതെ, പൂർണ്ണമായും ഭാവിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.







