Spread the love

പത്തനംതിട്ട : പ്രതിസന്ധി തീരാതെ നിർമ്മാണ മേഖല.നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ നാട്ടിലേക്ക് പോയ ബംഗാളികളും ആസാമികളുമായ തൊഴിലാളികൾ ഫലം വന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും മടങ്ങിയെത്താത്തത് നിർമ്മാണമേഖലയെ പ്രതിസന്ധിയിലാക്കി.

video
play-sharp-fill

വീട്, റോഡ് നിർമ്മാണം ഉൾപ്പെടെ മുന്നോട്ടു നീക്കാൻ കഴിയാതെ വലയുകയാണ് കരാറുകാർ.

മഴക്കാലത്തിന് മുൻപേ വീട് പണി പൂർത്തിയാക്കി ഗൃഹപ്രവേശ ചടങ്ങുകൾ നടത്താൻ തീരുമാനിച്ചിരുന്നവർ കഷ്ടത്തിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ മാർച്ചിന് മുൻപ് പൂർത്തിയാക്കേണ്ടിയിരുന്ന റോഡ്, പാലം നിർമ്മാണങ്ങളും അനിശ്ചിതത്വത്തിലാണ്.

ജില്ലയിലെ ഒരു കരാറുകാരന് കീഴിൽ ശരാശരി അൻപത് അന്യസംസ്ഥാന തൊഴിലാളികൾ ഉണ്ടായിരുന്നു.

ഇപ്പോൾ അത് അഞ്ചായി കുറഞ്ഞു. ബീഹാർ, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് ഇപ്പോൾ കരാറുകാരുടെ കൂടെയുള്ളത്.

സമയം നോക്കാതെ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾ നിർമാണ മേഖലയിൽ വ്യാപകമായതിനെ തുടർന്ന് മലയാളികൾ ഇൗ മേഖലയിൽ നിന്ന് വിട്ടുപോയിരുന്നു.

പത്ത് തൊഴിലാളികളിൽ മൂന്നോ നാലോ പേർ മാത്രമാണ് മലയാളികളായി ഉണ്ടായിരുന്നതെന്ന് കരാറുകാർ പറയുന്നു.

ഇവരെ ഉപയോഗിച്ചാണ് ഇപ്പോൾ റോഡ് പണികൾ നടത്തുന്നത്. നിശ്ചത സമയത്തിനുള്ളിൽ പണികൾ പൂർത്തിയാക്കാത്തതിനാൽ ബില്ലുകൾ സമർപ്പിക്കാൻ കഴിയാത്തത് പ്രതിസന്ധിയാണ്.

ബംഗാളിൽ വോട്ടുചെയ്യാൻ പോയ തൊഴിലാളികൾ മടങ്ങി വരാത്തതിന് പിന്നിൽ പുതിയ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങളാണെന്ന് കരാറുകാർ പറയുന്നു.

ബംഗാളിൽ ദിവസക്കൂലി 400ൽ നിന്ന് 600രൂപ വരെ വർദ്ധിപ്പിച്ചു.

സ്വന്തമായി കൃഷി ചെയ്യുന്നതിന് സർക്കാർ സബ്സിഡി പ്രഖ്യാപിച്ചു. പലരെയും വിളിച്ചെങ്കിലും കേരളത്തിലേക്ക് വരാൻ താൽപ്പര്യമില്ലെന്ന് കരാറുകാരെ അറിയിച്ചിട്ടുണ്ട്.

ആസാമിലും തൊഴിലാളികൾക്ക് സർക്കാർ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്.