
തിരുവനന്തപുരം: ”മുഖ്യമന്ത്രി പിണറായി വിജയനും ഞങ്ങളെപ്പോലൊരു എം.എല്‍.എ. മാത്രമാണ്” എന്ന് നിയുക്ത പ്രോടെം സ്പീക്കർ ജി. സുധാകരൻ.
തന്റെ മുന്നിലാണല്ലോ പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്യേണ്ടതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ മുൻപില്‍ പിണറായി വിജയനെന്നോ മറ്റൊരാളെന്നോ ഉള്ള വ്യത്യാസമില്ലെന്ന് സുധാകരൻ വ്യക്തമാക്കി. നിയുക്ത എം.എല്‍.എ.മാരെ സത്യപ്രതിജ്ഞ ചെയ്യിക്കുകയെന്നതാണ് പ്രോടെം സ്പീക്കറുടെ ചുമതല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിണറായി വിജയൻ രണ്ടുതവണ മുഖ്യമന്ത്രിയായിരുന്നു. ആ സർക്കാരില്‍ താനും അംഗമായിരുന്നു. രാഷ്ട്രീയത്തില്‍ വ്യക്തിപരമായ ശത്രുതയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും തനിക്ക് ആരോടും ശത്രുതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.പി.എം. സെക്രട്ടറിയും പ്രതിപക്ഷനേതാവും സ്ഥാനമൊഴിയണമോ വേണ്ടയോ എന്നതില്‍ തനിക്ക് അഭിപ്രായമില്ലെന്നും അതൊക്കെ അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും സുധാകരൻ പറഞ്ഞു. എന്നാല്‍, തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയത് അവരായതിനാല്‍ തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് അവർക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.







