Spread the love

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീമിനെയും ഭാര്യയെയും സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ച കേസില്‍ പ്രവാസി മലയാളി അറസ്റ്റില്‍.

video
play-sharp-fill

ആലപ്പുഴ സ്വദേശി സജി മോനെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തായിരുന്ന ഇയാള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.

 

പ്രതിയെ ജാമ്യം നല്‍കി വിട്ടയച്ചു. സ്ത്രീത്വത്തെ അപമാനിച്ചതുള്‍പ്പെടെയുള്ള കുറ്റം ചുമത്തി ഇയാള്‍ക്കെതിരെ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തിരുന്നു. റഹീമിന്റേയും ഭാര്യയുടേയും ചിത്രങ്ങള്‍ സഹിതമായിരുന്നു സജിമോന്റെ പോസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group