Spread the love

ടെഹ്റാൻ: ഇറാന് നേരെ അമേരിക്കയും ഇസ്രയേലും വീണ്ടും ആക്രമണം നടത്തിയാല്‍ പശ്ചിമേഷ്യൻ യുദ്ധം അതിരുകള്‍ ഭേദിച്ച്‌ ലോകമെമ്പാടും പടരുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സിന്റെ മുന്നറിയിപ്പ്.

video
play-sharp-fill

“ഇറാനെതിരെയുള്ള ആക്രമണം ആവർത്തിച്ചാല്‍, ഇത്തവണത്തെ യുദ്ധം ഈ മേഖലയ്ക്ക് വളരെ പുറത്തേക്ക് വ്യാപിക്കും. ഞങ്ങളുടെ വിനാശകരമായ പ്രഹരങ്ങള്‍ നിങ്ങളെ തകർക്കും”- റെവല്യൂഷണറി ഗാർഡ്സ് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റായ ‘സെപാ ന്യൂസി’ല്‍ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.

പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ ഇസ്ലാമിക വിപ്ലവത്തിന്റെ എല്ലാ സൈനിക ശേഷിയും ഇറാൻ ഇതുവരെ പ്രയോഗിച്ചിട്ടില്ലെന്നും ഐആർജിസി ഓർമ്മിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടയില്‍, ഇറാന്റെ നേതാക്കള്‍ സമാധാനക്കരാറിനായി തങ്ങള്‍ക്ക് മുന്നില്‍ ‘യാചിക്കുകയാണെന്ന്’ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. കരാറിലെത്തിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ തന്നെ ഇറാനുമേല്‍ പുതിയ ആക്രമണമുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

“കടുത്ത പ്രഹരമേറ്റ് തകർന്ന ഒരു രാജ്യവുമായി ചർച്ച നടത്തുമ്പോള്‍ എങ്ങനെയായിരിക്കുമെന്ന് നിങ്ങള്‍ക്കറിയാമല്ലോ. അവർ ചർച്ചാ മേശയിലേക്ക് വരും, കരാറിനായി യാചിക്കും. മറ്റൊരു യുദ്ധത്തിലേക്ക് പോകാൻ എനിക്ക് താല്പര്യമില്ല, പക്ഷേ അവർക്ക് വലിയൊരു പ്രഹരം കൂടി നല്‍കേണ്ടി വന്നേക്കാം. കാര്യങ്ങളില്‍ എനിക്ക് ഇപ്പോഴും പൂർണ്ണ ഉറപ്പില്ല”- വൈറ്റ് ഹൗസില്‍ ട്രംപ് പറഞ്ഞു.

വെള്ളി, ശനി, ഞായർ ദിവസങ്ങളിലോ അല്ലെങ്കില്‍ അടുത്ത ആഴ്ച ആദ്യമോ ആയിരിക്കും ആക്രമണമെന്നും ഒരു നിശ്ചിത സമയം മാത്രമേ കരാറിനായി ഇനി നല്‍കൂ എന്നും ട്രംപ് വ്യക്തമാക്കി. ഇസ്രയേലുമായി ചേർന്ന് മൂന്ന് മാസം മുൻപ് ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക കടുത്ത സമ്മർദ്ദത്തിലാണ്.