
കോന്നി: എലിയറയ്ക്കൽ ജംഗ്ഷനിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പഞ്ചറായി നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിൽ ഇടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല
ഓടിക്കൊണ്ടിരുന്ന വാഗൺആർ കാറിന്റെ ടയർ പെട്ടെന്ന് പഞ്ചറായതാണ് അപകടത്തിന് കാരണമായതെന്ന് ഡ്രൈവർ പറഞ്ഞു.
നിയന്ത്രണം നഷ്ടപ്പെട്ട കാർ ആദ്യം റോഡരികിൽ ഒതുക്കിയിട്ടിരുന്ന പിക്കപ്പിന്റെ സൈഡിലാണ് ഇടിച്ചത്. തുടർന്ന് മുന്നോട്ട് പാഞ്ഞ കാർ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിനെ ഇടിച്ചു തെറിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒടുവിൽ റോഡരികിലെ പോസ്റ്റിലേക്ക് ഇടിച്ചു കയറിയാണ് വാഗൺആർ നിന്നത്.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.







